ബ്ലാൻചാഡ് (ടെക്സസ്): ടെക്സസിൽ ഒരു കുടുംബത്തിലെ അഞ്ചു പേർ വെടിയേറ്റു മരിച്ച നിലയിൽ. ഭാര്യയേയും പിഞ്ചു കുഞ്ഞിനേയും ഭാര്യ മാതാവിന്റെ മാതാപിതാക്കളേയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് സ്വയം വെടിവച്ചു മരിച്ചതായിരിക്കാമെന്ന് പോൾക്ക് കൗണ്ടി ഷെറിഫ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഫെബ്രുവരി 11 തിങ്കളാഴ്ചയായിരുന്നു സംഭവം. ആഷ്ലി (27), ഭർത്താവ് റാൻഡി (54)ഇവരുടെ പിഞ്ചുകുഞ്ഞ്, ആഷ്ലിയുടെ മാതാവിന്റെ അമ്മ ലിഡിയ(72), പിതാവ് കാർലോസ് (74) എന്നിവരാണ് വെടിയേറ്റു മരിച്ചത്
റാൻഡിയാണ് ഇവരെ വെടിവച്ചതെന്നും ആഷ്ലിയുടെ മാതാവ് ലിഡിയ മുറിയിൽ കയറി വാതിൽ അടച്ചതിനാൽ വെടിയേൽക്കാതെ രക്ഷപ്പെട്ടതായും ഷെറിഫ് പറഞ്ഞു.
ആഷ്ലിയുടെ മാതാവാണ് വിവരം പോലീസിനെ അറിയിച്ചത്. വെടിവച്ച തോക്ക് വീട്ടിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. മൂന്നു പേർ വീടിനകത്തും, രണ്ടു പേർ വീടിനു പുറത്തുമാണ് വെടിയേറ്റു മരിച്ച നിലയിൽ കാണപ്പെട്ടത്. വെടിവയ്ക്കാൻ പ്രേരിപ്പിച്ച കാരണം പോലീസ് അന്വേഷിച്ചു വരുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ