+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജെഎഫ് സോമര്‍സെറ്റ് ഒരുക്കുന്ന ചീട്ടുകളി മത്സരം മെയ് 18-നു ന്യൂജഴ്‌സിയില്‍

ന്യൂജഴ്‌സി: നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തില്‍ സാമൂഹ്യ ക്ഷേമ രംഗത്തും, കലാ കായിക മേഖലകളിലും വ്യക്തി മുദ്ര പതിപ്പിച്ച ജെഎഫ് സോമര്‍സെറ്റ് അമേരിക്കന്‍ മലയാളി കലാ കായിക പ്രേമികള്‍ക്കായി ഒരുക്കുന്ന ച
ജെഎഫ് സോമര്‍സെറ്റ് ഒരുക്കുന്ന ചീട്ടുകളി മത്സരം മെയ് 18-നു ന്യൂജഴ്‌സിയില്‍
ന്യൂജഴ്‌സി: നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തില്‍ സാമൂഹ്യ ക്ഷേമ രംഗത്തും, കലാ കായിക മേഖലകളിലും വ്യക്തി മുദ്ര പതിപ്പിച്ച ജെഎഫ് സോമര്‍സെറ്റ് അമേരിക്കന്‍ മലയാളി കലാ കായിക പ്രേമികള്‍ക്കായി ഒരുക്കുന്ന ചീട്ടുകളി മത്സരം മെയ് 18 ന് ശനിയാഴ്ച ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്റ്. തോമസ് ഫെല്ലോഷിപ് ഹാളില്‍ വെച്ച് നടത്തപ്പെടുന്നു.

56 കളി മത്സരത്തില്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനം ലഭിക്കുന്ന ടീമിനു ട്രോഫിയും, ക്യാഷ് അവാര്‍ഡും ( 1000, 750, 500 ഡോളര്‍), 28 കളി മത്സരത്തില്‍ ഒന്നും, രണ്ടും സ്ഥാനം ലഭിക്കുന്ന ടീമിനു ട്രോഫിയും, ക്യാഷ് അവാര്‍ഡും (500, 300 ഡോളര്‍) എന്നീ ക്രമത്തിലും ലഭിക്കുന്നതാണ്.

ബുദ്ധിയും തന്ത്രവും ഭാഗ്യവും മാറ്റുരക്കുന്ന ഈ ചീട്ടുകളി മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ മെയ് 11 നു മുമ്പായി 56 ഗെയിമിന് 75 ഡോളറും, 28 ഗെയിമിന് 30 ഡോളര്‍ വീതവും (ഓരോ കളിക്കാരനും) രജിസ്‌ട്രേഷന്‍ ഫീസ് നല്‍കി ടീമുകളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം.

മത്സരങ്ങള്‍ 2018 മെയ് പതിനൊന്നിനു ശനിയാഴ്ച രാവിലെ എട്ടു മുതല്‍ രാത്രി പതിനൊന്നു വരെ സോമര്‍സെറ്റ് ഫെല്ലോഷിപ് ഹാളില്‍ വെച്ച് (508 Elizabeth Avenue, Somerset, New Jersey 08873 ) നടത്തപ്പെടുന്നു. രജിസ്‌ട്രേഷന്‍ രാവിലെ എട്ടിനു ആരംഭിക്കും.അമേരിക്കയിലെ പതിനെട്ട് വയസിനു മുകളിലുള്ള എല്ലാ മലയാളികള്‍ക്കും പങ്കെടുക്കാവുന്നതാണ്. മത്സരാര്‍ത്ഥികള്‍ക്ക് ബ്രേക്ഫാസ്‌റ്, ലഞ്ചു, ഡിന്നര്‍ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസഫ് ചാമക്കാല (7328615052), സണ്ണി വാളിയപ്ലാക്കല്‍ (9089663701)
രജിസ്‌ട്രേഷനായി താഴെക്കാണുന്ന ലിങ്ക് സന്ദര്‍ശിക്കുക.
https://tinyurl.coms/yro56-2019
സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം