കുവൈത്ത് സിറ്റി: ആരോഗ്യ ഇൻഷുറൻസ് പ്രീമിയം ഓണ്‍ലൈനായി സ്വീകരിക്കുന്നതിനുള്ള സാധ്യതയേറിയതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.
സെന്റർ ടെണ്ടർ കമ്മിറ്റി പുതിയ ടെണ്ടർ നിരാകരിച്ചത് ഇതിന്റെ മുന്നോടിയാണെന്നും ഇൻഷുറൻസ് സ്വീകരിക്കാൻ പുതിയ മാർഗമായി ആരോഗ്യ മന്ത്രാലയം പ്രഥമ പരിഗണന നൽകുന്നത് ഓണ്‍ലൈൻ സംവിധാനത്തിനെന്നും വാർത്തയിൽ പറയുന്നു. ഇൻഷുറൻസ് ഫീസ് അടയ്ക്കാതെ വിദേശികൾക്ക് ഇഖാമ പുതുക്കാൻ കഴിയില്ല. ഇഖാമ കാലാവധി അവസാനിക്കുന്നവർക്ക് പുതുക്കാനാകാതെ വന്നാൽ അവരിൽ നിന്ന് പിഴ ഈടാക്കേണ്ട സാഹചര്യവും ഉണ്ടാകും. അതൊഴിവാക്കാനാണ് പുതിയ മാർഗം കണ്ടെത്താനുള്ള ശ്രമം ത്വരിതപ്പെടുത്തുന്നത്.
റിപ്പോർട്ട്: സലിം കോട്ടയിൽ