+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റ​ജി ചെ​റി​യാ​ൻ ഫോ​മാ മെ​ബേ​ഴ്സ് റി​ലേ​ഷ​ൻ​സ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ, സ​ണ്ണി ഏ​ബ്ര​ഹാം കോ​ർ​ഡി​നേ​റ്റ​ർ

ഡാ​ള​സ്: ഫോ​മാ​യി​ലെ അം​ഗ​സം​ഘ​ട​ന​ക​ളു​മാ​യി നി​ര​ന്ത​രം സം​വ​ദി​ക്കാ​ൻ പു​തി​യ ക​മ്മി​റ്റി നി​ല​വി​ൽ​വ​ന്നു. ഈ ​ക​മ്മ​റ്റി​യു​ടെ ചെ​യ​ർ​മാ​നാ​യി സൗ​ത്ത് ഈ​സ്റ്റ് റീ​ജി​യ​നി​ൽ (അ​റ്റ്ലാ​ന്‍റ) നി​ന
റ​ജി ചെ​റി​യാ​ൻ ഫോ​മാ മെ​ബേ​ഴ്സ് റി​ലേ​ഷ​ൻ​സ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ, സ​ണ്ണി ഏ​ബ്ര​ഹാം കോ​ർ​ഡി​നേ​റ്റ​ർ
ഡാ​ള​സ്: ഫോ​മാ​യി​ലെ അം​ഗ​സം​ഘ​ട​ന​ക​ളു​മാ​യി നി​ര​ന്ത​രം സം​വ​ദി​ക്കാ​ൻ പു​തി​യ ക​മ്മി​റ്റി നി​ല​വി​ൽ​വ​ന്നു. ഈ ​ക​മ്മ​റ്റി​യു​ടെ ചെ​യ​ർ​മാ​നാ​യി സൗ​ത്ത് ഈ​സ്റ്റ് റീ​ജി​യ​നി​ൽ (അ​റ്റ്ലാ​ന്‍റ) നി​ന്നു​മു​ള്ള റ​ജി ചെ​റി​യാ​നും, കോ​ർ​ഡി​നേ​റ്റ​റാ​യി മി​ഡ് അ​റ്റ്ലാ​ന്‍റി​ക് റീ​ജ​ണി​ൽ നി​ന്നു​മു​ള്ള സ​ണ്ണി ഏ​ബ്ര​ഹാ​മി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

റ​ജി ചെ​റി​യാ​ൻ ഫോ​മാ​യു​ടെ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി സേ​വ​നം അ​നു​ഷ്ടി​ച്ചി​ട്ടു​ണ്ട്. അ​റ്റ്ലാ​ന്‍റ മെ​ട്രോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ(​അ​മ്മ) സ്ഥാ​പ​ക​രി​ൽ ഒ​രാ​ളാ​യ റ​ജി ചെ​റി​യാ​ൻ ബാ​ല​ജ​ന​സ​ഖ്യ​ത്തി​ലൂ​ടെ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​വും, കേ​ര​ളാ കോ​ണ്‍​ഗ്ര​സി​ന്‍റെ വി​ദ്യാ​ർ​ഥി സം​ഘ​ട​നാ പ്ര​സ്ഥാ​ന​മാ​യ കെ​ഐ​സ്സി​യി​ലൂ​ടെ രാ​ഷ്ട്രീ​യ രം​ഗ​ത്ത് പ്ര​വ​ർ​ത്ത​ന​വും ആ​രം​ഭി​ച്ചു. 1990ൽ ​അ​മേ​രി​ക്ക​യി​ലെ​ത്തി, പി​ന്നീ​ട് വെ​സ്റ്റ് ചെ​സ്റ്റ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, അ​റ്റ​ലാ​ന്‍റ കേ​ര​ളാ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ, ഗാ​മാ അ​സോ​സി​യേ​ഷ​ൻ, ഗാ​മ​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റ്, അ​റ്ലാ​ന്‍റാ മെ​ട്രോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ എ​ന്നീ സം​ഘ​ട​ന​ക​ളി​ലെ മെ​ന്പ​റാ​യും, പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചു.

അ​ര​നൂ​റ്റാ​ണ്ടു മു​ൻ​പ് ബാ​ല​ജ​ന​സ​ഖ്യ​ത്തി​ലൂ​ടെ സം​ഘ​ട​നാ രം​ഗ​ത്തേ​യ്ക്ക് ക​ട​ന്നു വ​ന്ന സ​ണ്ണി എ​ബ്ര​ഹാം, പ്ര​മു​ഖ യു​വ​ജ​ന​പ്ര​സ്ഥാ​ന​ങ്ങ​ളി​ലും മും​ബൈ​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ച അ​നു​ഭ​വ സ​ന്പ​ത്തു​മാ​യാ​ണ് 1975ൽ ​അ​മേ​രി​ക്ക​യി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന​ത്. ഫോ​മ​യു​ടെ രൂ​പീ​ക​ര​ണ​ത്തി​നു മു​ൻ​പു​ണ്ടാ​യി​രു​ന്ന സം​യു​ക്ത​സം​ഘ​ട​ന​യു​ടെ നാ​ഷ​ണ​ൽ ക​മ്മി​റ്റി മെ​ന്പ​റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹം പ്ര​ഥ​മ ന്യൂ​യോ​ർ​ക്ക് ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ക​യും, ര​ണ്ടാ​മ​ത്തെ ക​ണ്‍​വ​ൻ​ഷ​ൻ ഫി​ലാ​ഡ​ൽ​ഫി​യാ​യി​ൽ ന​ട​ന്ന​പ്പോ​ൾ നേ​തൃ​ത്വം ന​ല്കു​ക​യും ചെ​യ്തു. ഇ​പ്പോ​ൾ ഫോ​മാ​യു​ടെ നാ​ഷ​ണ​ൽ ക​മ്മി​റ്റി മെ​ന്പ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ണ്ണി എ​ബ്ര​ഹാം 2014 ലെ ​വാ​ലി ഫോ​ർ​ജ് ക​ണ്‍​വെ​ൻ​ഷ​ന്‍റെ വി​ജ​യ​ശി​ൽ​പി​ക​ളി​ൽ ഒ​രാ​ളാ​ണ്.

ഫോ​മാ​യു​ടെ ഈ ​ക​മ്മ​റ്റി, വ​ള​ർ​ന്നു കൊ​ണ്ടി​രി​ക്കു​ന്ന അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നു പു​ത്ത​ൻ ഉ​ണ​ർ​വേ​കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ചാ​മ​ത്തി​ലി​നോ​ടൊ​പ്പം, സെ​ക്ര​ട്ട​റി ജോ​സ് ഏ​ബ്ര​ഹാം, ട്ര​ഷ​റ​ർ ഷി​നു ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ൻ​സ​ന്‍റ് ബോ​സ് മാ​ത്യു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സാ​ജു ജോ​സ​ഫ്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ജ​യി​ൻ ക​ണ്ണ​ച്ചാ​ൻ​പ​റ​ന്പി​ൽ എ​ന്നി​വ​രും അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: പ​ന്ത​ളം ബി​ജു തോ​മ​സ്