ലണ്ടൻ: ഇന്ത്യൻ ഓവർസീസ് കോണ്‍ഗ്രസിന്റെ സജീവ പ്രവർത്തകനും കേരള ചാപ്റ്ററിന്റെ ഈസ്റ് ലണ്ടൻ കോർഡിനേറ്ററുമായ സന്തോഷ് ബെഞ്ചമിന്റെ പിതാവ് ഗീവർഗീസ് ബെഞ്ചമിൻ നാട്ടിൽ നിര്യാതനായി.
അർബുദ രോഗത്തെത്തുടർന്ന് കഴിഞ്ഞ കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു. സന്തോഷിനെ കൂടാതെ ദുബായിൽ ജോലി നോക്കുന്ന പ്രസാദ് ബഞ്ചമിൻ ഉൾപ്പെടെ രണ്ടു മക്കളാണ് പരേതനുള്ളത്. ശവസംസ്കാര ചടങ്ങുകൾ കൊല്ലം പട്ടാഴി ദി പെന്തകോസ്ത് മിഷൻ ചർച്ചിൽ നടക്കും.
റിപ്പോർട്ട്: സുജു ഡാനിയേൽ
ഗീവർഗീസ് ബെഞ്ചമിൻ നിര്യാതനായി
06:58 PM Feb 11, 2019 | Deepika.com