+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കണ്ണൂർ ഷെരീഫിന് അബുദാബിയിൽ ആദരം

അബുദാബി : സംഗീത ജീവിതത്തിൽ അയ്യായിരം വേദികൾ പിന്നിടുന്ന പ്രമുഖ മാപ്പിള പാട്ടുകാരൻ കണ്ണൂർ ഷെരീഫിനെ പ്രവാസി സംഗീതപ്രേമികൾ ആദരിക്കുന്നു. ഫെബ്രുവരി 8 നു (വെള്ളി) രാത്രി 8 ന് ഇസ് ലാമിക് സെന്‍ററിലാണ് പരി
കണ്ണൂർ ഷെരീഫിന് അബുദാബിയിൽ ആദരം
അബുദാബി : സംഗീത ജീവിതത്തിൽ അയ്യായിരം വേദികൾ പിന്നിടുന്ന പ്രമുഖ മാപ്പിള പാട്ടുകാരൻ കണ്ണൂർ ഷെരീഫിനെ പ്രവാസി സംഗീതപ്രേമികൾ ആദരിക്കുന്നു. ഫെബ്രുവരി 8 നു (വെള്ളി) രാത്രി 8 ന് ഇസ് ലാമിക് സെന്‍ററിലാണ് പരിപാടി. ലുലു ഗ്രൂപ്പ് കമ്യൂണിക്കേഷൻ മേധാവി വി.നന്ദകുമാർ, റേഡിയോ പ്രോഗ്രാം ഡയറക്ടർ ചന്ദ്രസേനൻ എന്നിവർ പങ്കെടുക്കും. തുടർന്ന് കണ്ണൂർ ഷെരീഫിന്‍റെ നേതൃത്വത്തിൽ രണ്ടു മണിക്കൂർ നീളുന്ന സംഗീത പരിപാടിയും അരങ്ങേറുമെന്നു ഭാരവാഹികൾ അറിയിച്ചു.

അലിഫ് മീഡിയ ഒരുക്കുന്ന പരിപാടിയിൽ പ്രവേശനം സൗജന്യമാണ്.

വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ മുഹമ്മദ് അലി, ഷൗക്കത്ത് വാണിമേൽ ,സുബൈർ തളിപ്പറമ്പ, ലുലു ഗ്രൂപ്പ് പിആർഒ അഷ്‌റഫ് ,രസീത്‌ പുളിക്കൽ, ഷാഫി മംഗലം എന്നിവർ പങ്കെടുത്തു .

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള