ന്യൂഡൽഹി: ഡിഎംഎ. കലോത്സവത്തിന്റെ സംസ്ഥാനതല (ഫൈനൽ) മത്സരങ്ങൾ വികാസ് പുരി കേരളാ സ്കൂളിൽ കൊടിയിറങ്ങി. വൈകുന്നേരം നടന്ന സമാപന സമ്മേളനത്തോടു കൂടി നാലുനാൾ നീണ്ടു നിന്ന പ്രവാസികളുടെ കലാ മാമാങ്കത്തിന് കൊടിയിറങ്ങി. ഡിഎംഎയുടെ 25 ഏരിയകൾ പങ്കെടുത്ത കലോത്സവത്തിൽ മെഹ്റോളി ഏരിയാ ഓവറോൾ ചാന്പ്യൻഷിപ്പ് കരസ്ഥമാക്കി.
ഡിഎംഎ. പ്രസിഡന്റ് സി.എ.നായരുടെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി കേന്ദ്ര പ്രോവിഡന്റ് ഫണ്ട് കമ്മിഷണർ ഡോ. വി.പി. ജോയ് ഐഎഎസ്. പങ്കെടുത്തു. സീരിയൽസിനിമാ താരങ്ങളും സമാപന സമ്മേളനത്തിനു നിറപ്പകിട്ടേകി.
സീരിയൽ താരങ്ങളായ സൗപർണിക, നീത, പ്രവാസികളുടെ അഭിമാനവുമായ നന്ദന ആനന്ദ്, സീരിയൽ താരം സുഭാഷ്, കേരളാ സ്കൂൾ വികാസ് പുരി സെക്രട്ടറി രാജശേഖരൻ നായർ എന്നിവർ കലോത്സവ വിജയികൾക്ക് സമ്മാന ദാനവും നിർവഹിച്ചു. പ്രമുഖ നാടകാചാര്യനായ പ്രഫ. ഓംചേരി എൻഎൻ പിള്ളയെ ചടങ്ങിൽ ആദരിച്ചു. ജഡ്ജ്മെന്റിനായി കോഴിക്കോടു നിന്നുമെത്തിയ നൃത്ത സംഗീതാദ്ധ്യാപകാരായ സിൽവി സെബാസ്റ്റ്യൻ, ഡോ. ലജിന, എ.ആർ. അഞ്ജലി, യു.കെ. ഷീജ, മുംബെയിൽ നിന്നും എത്തിയ സംഗീത സംവിധായകനായ പ്രേംകുമാർ, നൃത്ത സംഗീതാധ്യാപകയായ ദേവി പ്രേംകുമാർ എന്നിവരെയും ചടങ്ങിൽ പൊന്നാടയണിയിച്ചു. കലോത്സവ ജേതാക്കൾക്കുള്ള മനോഹരമായ കയ്യക്ഷരത്താൽ സർട്ടിഫിക്കറ്റുകൾ എഴുതിയ ഗിന്നസ് വേൾഡ് റിക്കാർഡ്സിൽ ഇടം നേടിയ ശ്യാമളനെയും ചടങ്ങിൽ ആദരിച്ചു.
ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, ഡിഎംഎ. വൈസ് പ്രസിഡന്റ് സി. കേശവൻ കുട്ടി, കലോത്സവം കണ്‍വീനറും വൈസ് പ്രസിഡ്ന്റുമായ വിനോദിനി ഹരിദാസ്, അഡിഷണൽ ജനറൽ സെക്രട്ടറി കെ.പി.എച്. ആചാരി, ട്രഷറർ സി.ബി. മോഹനൻ, ജോയിന്റ് ട്രഷറർ കെ.ജെ. ടോണി, ഇന്റർണൽ ഓഡിറ്റർ ആർ.ജി. കുറുപ്പ്, ജോയിന്റ് ഇന്റെർണൽ ഓഡിറ്റർ പി.എൻ. ഷാജി, സുവനീർ കമ്മിറ്റി കണ്‍വീനർ പിരിയത്ത് രവീന്ദ്രൻ, കലോത്സവം ജോയിന്റ് കണ്‍വീനർമാരായ അജികുമാർ മേടയിൽ, എ.മുരളിധരൻ, ഓ.ഷാജികമാർ, സൗത്ത് സെൻട്രൽ, ഈസ്റ്റ്, വെസ്റ്റ് സോണ്‍സ് കണ്‍വീനർമാരായ പി.ആർ, നായർ, വി. കെ.ചന്ദ്രൻ, കെ ജി. രഘുനാഥൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.
വേൾഡ് മലയാളി കൗണ്‍സിൽ ഡൽഹി പ്രൊവിൻസ് പ്രസിഡന്റ് ഡോമിനിക് ജോസഫ്, ഓൾ ഇന്ത്യാ മലയാളി അസോസിയേഷൻ നാഷണൽ വൈസ് പ്രസിഡന്റ്് കെ.ആർ. മനോജ് തുടങ്ങി സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
റിപ്പോർട്ട്: പി.എൻ. ഷാജി