+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാളസ് കേരള അസോസിയേഷന്‍ ടാക്‌സ് സെമിനാര്‍ നടത്തി

ഗാര്‍ലന്‍റ് (ഡാളസ്): കേരള അസോസിയേഷന്‍ ഓഫ് ഡാളസും ഇന്ത്യ കള്‍ച്ചറല്‍ ആൻഡ് എഡ്യൂക്കേഷന്‍ സെന്‍ററും സംയുക്തമായി ടാക്‌സ് സെമിനാര്‍ നടത്തി. കേരള അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അസോസിയേ
ഡാളസ് കേരള അസോസിയേഷന്‍ ടാക്‌സ് സെമിനാര്‍ നടത്തി
ഗാര്‍ലന്‍റ് (ഡാളസ്): കേരള അസോസിയേഷന്‍ ഓഫ് ഡാളസും ഇന്ത്യ കള്‍ച്ചറല്‍ ആൻഡ് എഡ്യൂക്കേഷന്‍ സെന്‍ററും സംയുക്തമായി ടാക്‌സ് സെമിനാര്‍ നടത്തി. കേരള അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അസോസിയേഷൻ പ്രസിഡന്‍റ് റോയ് കൊടുവത്ത് അധ്യക്ഷത വഹിച്ചു. പുതിയ ടാക്‌സ് റൂളിന്‍റെ വിശദാംശങ്ങള്‍ ഡാളസിലെ സിപിഎ ഹരിപിള്ള സെമിനാറില്‍ വിശദീകരിച്ചു.

പുതിയ ടാക്‌സ് റൂള്‍ പൊതുവെ നികുതിദായകര്‍ക്ക് ഗുണം ചെയ്യുമെന്ന് ഹരിപിള്ള പറഞ്ഞു. ഒബാമ കെയറില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കാത്തവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഫൈന്‍ ഒഴിവാക്കിയിട്ടുണ്ട്. വിദേശ വരുമാനം എങ്ങനെ റിപ്പോര്‍ട്ട് ചെയ്യണമെന്നും ഗിഫ്റ്റ് ആൻഡ് ഇന്‍ഹെറിറ്റന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ പങ്കെടുത്തവര്‍ക്കുണ്ടായിരുന്ന സംശയങ്ങള്‍ക്ക് മറുപടി നല്‍കി. ചര്‍ച്ചയില്‍ ഐ. വർഗീസ്, ചെറിയാൻ ചൂരനാട്‌, രാജൻ ഐസക്, ജെ.പി. ജോണ്‍, രാജന്‍ ചിറ്റാര്‍, സുരേഷ് അച്യുതന്‍, ദീപാ ഉണ്ണി, ഗ്ലന്‍ണ്ട ജോര്‍ജ്, പ്രദീപ് നാഗനൂലില്‍, സി വി ജോർജ്, പീറ്റർ നെറ്റോ, പി.പി. സൈമൺ, സെബാസ്റ്റ്യൻ പ്രാകുഴി, ഫ്രാൻസിസ് തടത്തിൽ റോസമ്മ ജോർജ്, ബേബി കൊടുവത്തു തുടങ്ങിയവര്‍ പങ്കെടുത്തു. ഡാനിയേൽ കുന്നേൽ നന്ദി പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ