+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൊൻപുലരി സൗഹൃദ കൂട്ടായ്മ ക്രിസ്മസും പുതുവത്സരാഘോഷവും നടത്തി

കുവൈത്ത്: പൊൻപുലരി സൗഹൃദ കൂട്ടായ്മ കുവൈറ്റ് ക്രിസ്മസും പുതുവത്സരാഘോഷവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. ജനുവരി 18 ന് അബാസിയ പോപ്പിൻസ് ഹാളിൽ നടന്ന ആഘോഷ പരിപാടിയിൽ പ്രോഗ്രാം കൺവീനർ ജിനു തങ്കച്ചൻ സ്വാ
പൊൻപുലരി സൗഹൃദ കൂട്ടായ്മ ക്രിസ്മസും പുതുവത്സരാഘോഷവും നടത്തി
കുവൈത്ത്: പൊൻപുലരി സൗഹൃദ കൂട്ടായ്മ കുവൈറ്റ് ക്രിസ്മസും പുതുവത്സരാഘോഷവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. ജനുവരി 18 ന് അബാസിയ പോപ്പിൻസ് ഹാളിൽ നടന്ന ആഘോഷ പരിപാടിയിൽ പ്രോഗ്രാം കൺവീനർ ജിനു തങ്കച്ചൻ സ്വാഗതം ആശംസിച്ചു. ലോക കേരള സഭാംഗവും ഇന്തോ അറബ് കോൺഫഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ പ്രസിഡന്‍റുമായ ബാബുഫ്രാൻസിസ്‌ ഉദ്ഘാടനം ചെയ്തു.

അഡ്മിൻ ഷാനവാസ് ഹൈദ്രോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ലോഗോ പ്രകാശനം സംഗീത സംവിധായകൻ ജോയ് നന്ദനം നിർവഹിച്ചു. തോമസ് പള്ളിക്കൽ, രാജീവ് നടുവിലേമുറി, ഹുസൈൻ എ.കെ., ഉഷ എന്നിവർ ആശംസകൾ നേർന്നു പ്രസംഗിച്ചു. പ്രദീപ് കുമാർ നന്ദി പറഞ്ഞു. തുടർന്നുനടന്ന കലാപരിപാടികൾക്ക് മീര, ബാലാമണി, ജയ,രാജേഷ്, കണ്ണൻ എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ