+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലൈറ്റ് കോൺഫറൻസ് ഫെബ്രുവരിയിൽ

കുവൈത്ത് കേരള ഇസ്'ലാഹി സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 22 മുതൽ 25 വരെ ദിവസങ്ങളിൽ "മുഹമ്മദ് നബി: മാതൃക, അനുധാവനം' എന്ന തലക്കെട്ടിൽ ലൈറ്റ് കോൺഫറൻസ് സംഘടിപ്പിക്കുന്നു. ഹദീസ് സെമിനാർ, വനിതാ സമ്മേളനം
ലൈറ്റ് കോൺഫറൻസ് ഫെബ്രുവരിയിൽ
കുവൈത്ത് കേരള ഇസ്'ലാഹി സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 22 മുതൽ 25 വരെ ദിവസങ്ങളിൽ "മുഹമ്മദ് നബി: മാതൃക, അനുധാവനം' എന്ന തലക്കെട്ടിൽ ലൈറ്റ് കോൺഫറൻസ് സംഘടിപ്പിക്കുന്നു. ഹദീസ് സെമിനാർ, വനിതാ സമ്മേളനം, സർഗമേള, പൊതുസമ്മേളനം തുടങ്ങി വിവിധ സെഷനുകളായിട്ടാണ് കോൺഫറൻസ്. ഹുസൈൻ സലഫി, ഫൈസൽ മൗലവി പുതുപ്പറമ്പ് എന്നിവർ സംബന്ധിക്കും.

സമ്മേളന വിജയത്തിന്നായി പി.എൻ. അബ്ദുൾലത്തീഫ് മദനി (ചെയർമാൻ), സുനാഷ് ശുകൂർ (ജനറൽ കൺവീനർ), സകീർ കൊയിലാണ്ടി (വൈസ് ചെയർ.), എൻ.കെ. അബ്ദുസ്സലാം, സമീർ അലി എകരൂൽ (കൺ.) എന്നിവരുടെ നേതൃത്വത്തിൽ സംഘാടക സമിതി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു.

മറ്റു ഭാരവാഹികൾ (ചെയർമാൻ, കൺവീനർ): അശ്റഫ് എകരൂൽ, അബ്ദുൽ അസീസ് നരക്കോട് (പ്രോഗ്രാം), ഇംതിയാസ് എൻ.എം., അബ്ദുൽ മജീദ് കെ.സി. (വെന്യൂ), ഹാറൂൻ അബ്ദുൽ അസീസ്, അബ്ദുസ്സലാം മാഹി (പബ്ലിസിറ്റി), കെ.സി. അബ്ദുല്ലത്തീഫ്, ശബീർ നന്തി, ഷാജു പൊന്നാനി (ഫിനാൻസ്), മുഹമ്മദ് അസ്‌ലം പി., അബ്ദുല്ലത്തീഫ് കാപ്പാട് (ഫുഡ്), അസ്ഹർ അത്തേരി , അമീൻ ഹവല്ലി (സ്ക്വാഡ്), മഹ്ബൂബ് കാപ്പാട്, സാലിഹ് സുബൈർ (സർഗമേള), ഉമർ ബിൻ അബ്ദുൽ അസീസ് (വനിതാ സമ്മേളനം), റഫീഖ് കണ്ണൂക്കര, മുനീർ ഫർവാനിയ (വളണ്ടിയർ), ജാഫർ ഉമർ, ആശിഖ് സി.എസ്. (ട്രാൻസ്പോർടേഷൻ), അസ്‌ലം കാപ്പാട്, ഹുസൈൻ എം.കെ., നജീബ് കെ.സി. (പബ്ലിക് റിലേഷൻ), അബ്ദുൽ അസീസ് സി.പി, നൗഷാദ് മൂവാറ്റുപുഴ (റിസപ്ഷൻ), അബ്ദുല്ല കാഞ്ഞങ്ങാട്, മുസ്തഫ പാടൂർ (സ്റ്റാൾ), മുജീബ് കണ്ണൂർ, മുഹമ്മദ് ബാവ (ലൈറ്റ് & സൗണ്ട്), മുജീബ് റഹ്'മാൻ എൻ.സി., ബശീർ മംഗലാപുരം (റെക്കോഡിങ്), ഡോ. യാസിർ, മുഹമ്മദലി ഒ.കെ. (മെഡികെയർ).

സമ്മേളന പ്രചാരണോദ്ഘാടനം ജനുവരി 24 ന് (വ്യാഴം) വൈകുന്നേരം ഏഴിന് സാൽമിയ നജാത്ത് ബോയ്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. "മുഹമ്മദുർറസൂലുല്ല: പൊരുളും പ്രയോഗവും' എന്ന വിഷയത്തിൽ വിസ്ഡം വിദ്യാഭ്യാസ സമിതി മെമ്പർ ശമീർ നദ്'വി പ്രഭാഷണം നിർവഹിക്കും.

റിപ്പോർട്ട്: സലിം കോട്ടയിൽ