+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹിജാമഃ തെറാപ്പി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

ജിദ്ദ: ജീവിത ശൈലി രോഗങ്ങൾക്ക് പരിഹാരമായതും പ്രവാചക തിരുസുന്നത്തുമായ ഹിജാമഃ തെറാപ്പി (കൊമ്പു വയ്ക്കൽ) ചികിത്സയെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഐഡിസി (ഇസ് ലാമിക് ദഅവാ കൗൺസിൽ) ഇരുപതാം
ഹിജാമഃ തെറാപ്പി  ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
ജിദ്ദ: ജീവിത ശൈലി രോഗങ്ങൾക്ക് പരിഹാരമായതും പ്രവാചക തിരുസുന്നത്തുമായ ഹിജാമഃ തെറാപ്പി (കൊമ്പു വയ്ക്കൽ) ചികിത്സയെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

ഐഡിസി (ഇസ് ലാമിക് ദഅവാ കൗൺസിൽ) ഇരുപതാം വാർഷികത്തോടനുബന്ധിച്ചുള്ള ദയാഭരിതം ദശകദ്വയം എന്ന കാമ്പയിനിന്‍റെ ഭാഗമായി നടന്ന ക്ലാസിനു പ്രശസ്ത ഹിജാമഃ ഹീലിംഗ് തെറാപ്പിസ്റ്റ് ഹാജി അബ്ദുൽ നാസർ രിഫാഈ തൃശൂർ നേതൃത്വം നൽകി. ഇസ് ലാമിക് മെഡിറ്റേഷൻ, ഹീലിംഗ് തുടങ്ങി പൗരാണിക കാലം മുതൽ പ്രചാരം നേടിയ വിവിധ തരം ആധുനികേതര ചികിത്സ രീതികളെ കുറിച്ചും അദ്ദേഹം വിശദീകരണം നൽകി.

മുനീർ കൊടുവള്ളിയുടെ കോർഡിനേഷനിൽ മൂന്നു സെഷനുകളിലായി ധർമപുരിയിൽ നടന്ന ക്ലാസിൽ മുഹമ്മദ് ബാഖവി അധ്യക്ഷം വഹിച്ചു, റഹീം ചെറൂപ്പ സ്വാഗതവും നാസർ ചാവക്കാട് നന്ദിയും പറഞ്ഞു


റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ