+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നിയാർക്ക്‌ വാർഷികം: ഫെബ്രുവരിയിൽ പിറന്നാൾ ആഘോഷിക്കുന്ന കുട്ടികൾക്ക് പ്രത്യേക ആഘോഷം

മനാമ: നെസ്റ്റ് ഇന്‍റർനാഷണൽ അക്കാഡമി ആൻഡ്‌ റിസർച്ച് സെന്‍റർ (നിയാർക്ക്) ബഹറിൻ ചാപ്റ്റർ നാലാം വർഷത്തിലേക്ക് പ്രവേശിച്ചതിന്‍റെ ഭാഗമായി ഫെബ്രുവരി 8ന് ബഹറിൻ കേരളീയ സമാജത്തിൽ പ്രശ്‌സത മാന്ത്രികനും മോട്ടിവേ
നിയാർക്ക്‌ വാർഷികം: ഫെബ്രുവരിയിൽ പിറന്നാൾ ആഘോഷിക്കുന്ന  കുട്ടികൾക്ക് പ്രത്യേക ആഘോഷം
മനാമ: നെസ്റ്റ് ഇന്‍റർനാഷണൽ അക്കാഡമി ആൻഡ്‌ റിസർച്ച് സെന്‍റർ (നിയാർക്ക്) ബഹറിൻ ചാപ്റ്റർ നാലാം വർഷത്തിലേക്ക് പ്രവേശിച്ചതിന്‍റെ ഭാഗമായി ഫെബ്രുവരി 8ന് ബഹറിൻ കേരളീയ സമാജത്തിൽ പ്രശ്‌സത മാന്ത്രികനും മോട്ടിവേറ്ററുമായ പ്രഫ. ഗോപിനാഥ് മുതുകാട് അവതരിപ്പിക്കുന്ന എംക്യൂബ് ക്ലാസിനോടനുബന്ധിച്ച്, ഫെബ്രുവരി മാസം പിറന്നാൾ ആഘോഷിക്കുന്ന കുട്ടികൾക്ക് പ്രത്യേക കേക്ക് കട്ടിംഗ് ആഘോഷം സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

കുട്ടികൾക്കായി ത‍യാറാക്കുന്ന വിവിധ പരിപാടികളിൽ ഒന്നാണ് ഈ ആഘോഷം.

ബഹറിൻ ഡിഫറന്‍റ് തിങ്കേഴ്‌സ് എന്ന കൂട്ടായ്മ , എംക്യൂബ് പ്രചാരണത്തിനായി നടത്തുന്ന ക്യൂട്ട് കിഡ്‌ ഫോട്ടോ കണ്ടസ്റ്റ് ഓൺലൈൻ മത്സരത്തിൽ വിജയികളാകുന്നവർക്ക്‌ അന്നേ ദിവസം സമ്മാനങ്ങൾ ലഭിക്കും.

പ്രവേശനം സൗജന്യമായ എംക്യൂബ് പരിപാടിയിലേക്ക് മുഴുവൻ മലയാളികളെയും സംഘാടകർ സ്വാഗതം ചെയ്തു. പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കുവാൻ 33750999, ‭39853118‬, ‭33049498‬ എന്നീ വാട്സ്ആപ് നമ്പറുകളിൽ കുട്ടികളുടെ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.

പരിപാടിയുടെ വിജയത്തിനായി സാമൂഹിക സാംസ്കാരിക സംഘടനാ രംഗത്തെ ജനപ്രതിനിധികളുടെ വിപുലമായ യോഗം ശനിയാഴ്ച രാത്രി 8 ന് ബഹറിൻ കേരളീയ സമാജത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.