ബ്രെക്സിറ്റ്: തെരേസയുടെ ശ്രമങ്ങൾക്ക് ജർമനിയുടെ പരിഹാസം

09:37 PM Jan 21, 2019 | Deepika.com
ബർലിൻ: ബ്രെക്സിറ്റ് പ്രതിസന്ധി പരിഹരിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ നടത്തുന്ന ശ്രമങ്ങൾക്ക് ജർമൻ വിദേശകാര്യ മന്ത്രി ഹെയ്കോ മാസിന്‍റെ പരിഹാസം. ബ്രിട്ടനും അയർലൻഡും തമ്മിൽ അതിർത്തി വിഷയം ചർച്ച ചെയ്താൽ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കുന്നത് എങ്ങെയാണെന്നാണ് മാസ് ചോദിക്കുന്നത്.

ബ്രിട്ടീഷ് എംപിമാർ തെരേസയുടെ ബ്രെക്സിറ്റ് പിൻമാറ്റ കരാറിനെ എതിർത്തു തോൽപ്പിക്കാൻ പ്രധാന കാരണങ്ങളിലൊന്ന് ഐറിഷ് അതിർത്തിയുമായി ബന്ധപ്പെട്ട വ്യവസ്ഥയായിരുന്നു. അയർലൻഡുമായി ചർച്ച ചെയ്ത് ഈ വ്യവസ്ഥ ഭേദഗതി ചെയ്താലും കരാർ യൂറോപ്യൻ യൂണിയൻ അംഗീകരിക്കണ്ടേ എന്നാണ് മാസ് ചോദിക്കുന്നത്.

യൂണിയൻ അംഗീകരിച്ച കരാറാണ് ബ്രിട്ടീഷ് പാർലമെന്‍റ് തള്ളിയത്. അതിൽ എന്തു ഭേദഗതി വരുത്തിയാലും യൂറോപ്യൻ യൂണിയന്‍റെ അംഗീകാരം ആവശ്യമാണ്. അയർലൻഡിന്‍റെ സമ്മതം നേടിയതു കൊണ്ടു മാത്രം കാര്യമില്ലെന്നും മാസ് ഓർമിപ്പിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ