+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈത്തിൽ മന്നം ജയന്തി ആഘോഷം ജനുവരി 25 ന്

നായർ സർവീസ് സൊസൈറ്റി കുവൈറ്റ് 142ാമത് മന്നം ജയന്തി ജയന്തി ആഘോഷം ജനുവരി 25ന് അബാസിയയിലെ നോട്ടിംഗ്ഹാം ബ്രിട്ടീഷ് സ്കൂളിൽ നടക്കും. കശ്യപ വേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകനും വേദ പണ്ഡിതനും ആത
കുവൈത്തിൽ മന്നം ജയന്തി ആഘോഷം ജനുവരി 25 ന്
നായർ സർവീസ് സൊസൈറ്റി കുവൈറ്റ് 142-ാമത് മന്നം ജയന്തി ജയന്തി ആഘോഷം ജനുവരി 25ന് അബാസിയയിലെ നോട്ടിംഗ്ഹാം ബ്രിട്ടീഷ് സ്കൂളിൽ നടക്കും. കശ്യപ വേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകനും വേദ പണ്ഡിതനും ആത്മീയ പ്രഭാഷകനുമായ ആചാര്യശ്രീ രാജേഷ് ആണ് ഈ വർഷത്തെ മുഖ്യാതിഥി.

രാജേഷ് ചേർത്തലയൂടെ നേതൃത്വത്തിൽ നടത്തുന്ന സംഗീത നിശയിൽ കാഞ്ചി കാമകോടി ആസ്ഥാന വിദ്വാൻ വയലിനിസ്റ്റ് സുനിൽ ചേർത്തല,പ്രശസ്ത കീബോര്‍ഡിസ്റ്റ് സുനിൽ പള്ളിപ്പുറo, തബല പ്രണബ്, മൃദംഗം ശൈലേഷ്, പിന്നണി ഗായകൻ ബിനു ആനന്ദ്, പിന്നണിഗായിക ഗായത്രി സുരേഷ് എന്നിവർ അണി ചേരും. തുടർന്നു എൻ എസ് എസ് കുവൈറ്റ് വനിതാ വിഭാഗം അവതരിപ്പിക്കുന്ന കുട്ടികളുടെ നൃത്തവും ഉണ്ടായിരിക്കും.

ജനുവരി 20 നു ഷെഫ് നൗഷാദ് റസ്റ്ററന്‍റ് ഫർവാനിയയിൽ നടന്ന പത്ര സമ്മേളനത്തിൽ എൻഎസ്എസ് കുവൈറ്റ് പ്രസിഡന്‍റ് പ്രസാദ് പദ്മനാഭൻ,ജനറൽ സെക്രട്ടറി സജിത്ത് സി. നായർ, ട്രഷറർ ഹരികുമാർ,പ്രോഗ്രാം കൺവീനർ രാധാകൃഷ്ണൻ,വൈസ് പ്രസിഡന്‍റ് ജയകുമാർ ,സാൽമിയ കോഓർഡിനേറ്റർ മുരളി പുത്തൂർ എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ