+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫോക്കസ് കുവൈത്ത് വാർഷികം ആഘോഷിച്ചു

കുവൈത്ത്: ഫോക്കസ് കുവൈത്തിന്‍റെ പന്ത്രണ്ടാമത്‌ വാർഷികാഘോഷം  അബാസിയ സെൻട്രൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ ജനുവരി 11നു (വെള്ളി) ഉച്ചകഴിഞ്ഞു 3 മുതൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.
ഫോക്കസ് കുവൈത്ത് വാർഷികം ആഘോഷിച്ചു
കുവൈത്ത്: ഫോക്കസ് കുവൈത്തിന്‍റെ പന്ത്രണ്ടാമത്‌ വാർഷികാഘോഷം  അബാസിയ സെൻട്രൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ ജനുവരി 11നു (വെള്ളി) ഉച്ചകഴിഞ്ഞു 3 മുതൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.

പ്രസിഡന്‍റ് റോയ് എബ്രഹാം അധ്യക്ഷത വഹിച്ച പരിപാടി യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ മാനേജർ ജോൺ തോമസ് ഉദ്‌ഘാടനം ചെയ്തു. ജനറൽ കൺവീനർ രതീഷ് കുമാർ സ്വാഗതവും ജനറൽ സെക്രട്ടറി സലീം എം.എൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന  എലിസബത്ത് ഇടിക്കുളയെയും ഫോക്കസ് സീനിയർ അംഗങ്ങളായ എബ്രഹാം പി.ഐ, ജോയ് സാമുവേൽ എന്നിവരെയും മൊമൊന്‍റോയും പൊന്നാടയും നൽകി ആദരിച്ചു. വൈസ് പ്രസിഡന്‍റ് സൈമൺ ബേബി എലിസത്ത് ഇടിക്കുളയെയും സിറാജുദ്ദീൻ സീനിയർ അംഗങ്ങളെയും പരിചയപ്പെടുത്തി. അഫ്‌സൽ ഖാൻ (മലബാർ ഗോൾഡ്) ഫോക്കസ് സുവനീറിന്‍റെ പ്രകാശനം നിർവഹിച്ചു. ട്രഷറർ ജോസഫ് എം.ടി നന്ദി പറഞ്ഞു. ജോൺ സൈമൺ (അൽ മുല്ല എക്സ്ചേഞ്ച്) ബാബു ഫ്രാൻസിസ്, ഹബീബ് മുറ്റിചുർ എന്നിവർ സംസാരിച്ചു .

കഴിഞ്ഞ അധ്യയന വർഷത്തിൽ പത്താം തരത്തിൽ വിജയികളായ ഫോക്കസ് അംഗങ്ങളുടെ കുട്ടികളായ അജ്മൽ ഷഹീം, ഹന ബഷീർ, ആൻ റോസ് ജോഷി, ജോല് അലക്സ് ജോജി, നന്ദന അനിൽകുമാർ, നിതിൻ അനിൽ , റോബിൻ മാത്യു റെജി, സാന്ദ്ര സാറ ബിനു എന്നിവരെ ഫോക്കസ് മെറിറ്റോറിയസ് അവാർഡ് നൽകി അനുമോദിച്ചു. ഫോക്കസ് അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ പരിപാടികൾ ആർട്സ് കൺവീനർ ജോഷി കെ.ടിയുടെ നേത്യത്ത്വത്തിൽ നടന്നു. കേരളത്തിലെ പ്രമുഖ പിന്നണി ഗായിക അഖില ആനന്ദ് , മ്യൂസിക് കൊണ്ട് വിസ്മയം സ്യഷ്ടിക്കുന്ന ജിനോ .കെ ജോസ് എന്നിവരുടെ നേതൃത്വത്തിൽ മ്യൂസിക്കൽ നൈറ്റും അരങ്ങേറി.

റിപ്പോർട്ട്: സലിം കോട്ടയിൽ