+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെഎസ് കാലങ്ങൾക്ക് മുമ്പെ സഞ്ചരിച്ച മഹാ മനീഷി

ദുബായ്: ദുബായ് കെ എംസിസി കാസർഗോഡ് മുൻസിപ്പൽ കമ്മിറ്റി കെ.എസ് അബ്ദുള്ള അനുസ്മരണ യോഗം സംഘടിപ്പിച്ചു. കാസർഗോഡിന്‍റെ വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിൽ പുതിയ തലങ്ങൾ തുന്നിച്ചേർത്ത മഹാമനീഷിയാണ് കെ
കെഎസ് കാലങ്ങൾക്ക് മുമ്പെ സഞ്ചരിച്ച മഹാ മനീഷി
ദുബായ്: ദുബായ് കെ എംസിസി കാസർഗോഡ് മുൻസിപ്പൽ കമ്മിറ്റി കെ.എസ് അബ്ദുള്ള അനുസ്മരണ യോഗം സംഘടിപ്പിച്ചു. കാസർഗോഡിന്‍റെ വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിൽ പുതിയ തലങ്ങൾ തുന്നിച്ചേർത്ത മഹാമനീഷിയാണ് കെ.എസ് അബ്ദുള്ള എന്ന് യോഗം അനുസ്മരിച്ചു.

കാസർഗോട്ടിന്‍റെ വിദ്യാഭ്യാസ പുരോഗതിക്കായി കെ.എസ് നൽകിയ സംഭാവനകൾ വിവരണങ്ങൾക്ക് അതീതമാണെന്നും അദ്ദേഹത്തിന്‍റെ കയ്യൊപ്പുകൾ പതിയാത്ത സാഹിത്യ സാംസ്‌കാരി വേദികൾ വളരെ വിരളമായിരിക്കുമെന്നും താൻ പ്രധിനിധാനം ചെയ്യുന്ന ഒരു സമുദായത്തെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക് ഉയർത്തികൊണ്ട് വരാൻ അക്ഷീണം പ്രയത്നിച്ച കാസർഗോഡിന്‍റെ ഭൂമികയിൽ പകരം വയ്ക്കാനില്ലാത്ത വ്യക്തിയാണ് കെഎസ് എന്ന് അനുസ്മരണ യോഗത്തിൽ പങ്കെടുത്ത് പ്രസംഗിച്ചവർ അഭിപ്രായപ്പെട്ടു.

പ്രസിഡന്‍റ് ഫൈസൽ മുഹ്‌സിന് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹസ്കർ ചൂരി സ്വാഗതവും ട്രഷറർ ഹസ്സൻ പതിക്കുന്നിൽ നന്ദിയും പറഞ്ഞു.കാസർഗോഡ് മണ്ഡലം ഉപാധ്യക്ഷൻ സുബൈർ അബ്ദുള്ള, സെക്രട്ടറി സഫ്‌വാൻ അണങ്കൂർ, കാസർഗോഡ് മുനിസിപ്പൽ ഭാരവാഹികളായ സർഫ്രാസ് റഹ്മാൻ,ശിഹാബ് നയന്മാര്മൂല ,തൽഹത്ത്,ഗഫൂർ ഊദ്,ജഫാർ,കബീർ ചേരങ്കൈ,ബഷീർ ചേരങ്കൈ,ഹാരിസ് സീനത്,ഖാദർ ബാങ്കോട് എന്നിവർ സംബന്ധിച്ചു .