ദോഹ: ഖത്തറിലെ ബിര്‍ള പബ്ളിക് സ്കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ജെറോം ജെന്നിക്ക് ബെസ്റ്റ് ടാലന്റഡ് ഫുട്ബോളര് അവാര്‍ഡ് . അല്‍ സദ്ദ് ക്ലബിന്റെ 12 വയസിനു താഴെയുളള ഫുട്ബോള്‍ ടീമില്‍ അംഗമായ ജെറോമിന് ഖത്തര്‍ കെ എംസിയാണ് പുരസ്കാരം നല്കി ആദരിച്ചത്.
പ്രഥമ ബാസിത് മെമ്മോറിയല്‍ സെവന്‍സ് ഫുട്ബോള്‍ മല്‍സരത്തിന്റെ ഭാഗമായി ദോഹ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങില്‍ കെ എംസിസി സംസ്ഥാന പ്രസിഡന്റ് എസ്.എ.എം. ബഷീര്‍ അവാര്‍ഡ് സമ്മാനിച്ചു.
ഖത്തറിലെ പ്രമുഖ ഇന്ത്യന്‍ വ്യവസായിയും സാമൂഹ്യ സാംസ്കാരിക വ്യക്തിത്വവുമായ ജെന്നി ആന്റണിയുടെ രണ്ടാമത്തെ മകനായ ജെറോം കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി അല്‍ സദ്ദ് ക്ലബ് ടീമില്‍ കളിക്കുന്നുണ്ട്. തൃശൂര്‍ ചെന്ദ്രാപ്പിന്നി സ്വദേശിയായ ജെറോം ഖത്തറിലാണ് ജനിച്ചത്. ഫുട്ബോളിനോടുള്ള അദമ്യമായ ആവേശമാണ് ജെറോമിനെ അല്‍ സദ്ദ് ക്ലബിലെത്തിച്ചത്.