+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫൊക്കാന കേരള കണ്‍വന്‍ഷന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി: ഏബ്രഹാം കളത്തില്‍

ഷിക്കാഗോ: 2018 20ലെ ഫൊക്കാന കേരള കണ്‍വന്‍ഷന്‍ ഭംഗിയായി നടത്തുവാനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി വൈസ് പ്രസിഡന്റ് ഏബ്രഹാം കളത്തില്‍ ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു.ജനുവരി 30നു തിരുവനന്തപ
ഫൊക്കാന കേരള കണ്‍വന്‍ഷന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി: ഏബ്രഹാം കളത്തില്‍
ഷിക്കാഗോ: 2018 -20ലെ ഫൊക്കാന കേരള കണ്‍വന്‍ഷന്‍ ഭംഗിയായി നടത്തുവാനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി വൈസ് പ്രസിഡന്റ് ഏബ്രഹാം കളത്തില്‍ ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു.

ജനുവരി 30നു തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ ആരംഭിക്കുന്ന കണ്‍വന്‍ഷനില്‍ വിവിധ രാഷ്ട്രീയ, സാമൂഹിക നേതാക്കളുടേയും ചലച്ചിത്ര പ്രവര്‍ത്തകരുടേയും സാന്നിധ്യംകൊണ്ട് വന്‍വിജയമാകും. കൂടാതെ മലയാള ഭാഷാ ഗവേഷണത്തിന് ഫൊക്കാന കഴിഞ്ഞ 35 വര്‍ഷമായി നടത്തിവരുന്ന 'ഭാഷയ്‌ക്കൊരു ഡോളര്‍' പുരസ്‌കാര വിതരണം 29നു വൈകിട്ട് മസ്‌കറ്റ് ഹോട്ടലില്‍ വച്ചു നടത്തുന്നതായിരിക്കും.

ഈവര്‍ഷത്തെ സാഹിത്യ സെമിനാര്‍ ചെയര്‍പേഴ്‌സണായി മുന്‍ ചീഫ് സെക്രട്ടറിയും, മലയാള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായിരുന്ന ഡോ. ജയകുമാര്‍ ആണെന്നുള്ളത് ഫൊക്കാന കേരള കണ്‍വന്‍ഷന്റെ പൊന്‍തൂവലായിരിക്കും.

30ന് വൈകിട്ട് നടക്കുന്ന കലാപരിപാടികളോടെ സമാപിക്കുന്ന കണ്‍വന്‍ഷനില്‍ കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, കൂടാതെ ചലച്ചിത്ര, സാമൂഹിക പ്രവര്‍ത്തകരുടെ സാന്നിധ്യവും കണ്‍വന്‍ഷന്‍ അവിസ്മരണീയമാക്കും. ഫൊക്കാനയുടെ നാഷണല്‍ എക്‌സിക്യൂട്ടീവ്, നാഷണല്‍ കമ്മിറ്റി, കൂടാതെ കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട മറ്റു കമ്മിറ്റികളും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചുവരുന്നു.

ഫൊക്കാനയുടെ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ 2020 ജൂലൈ 9 മുതല്‍ 12 വരെ ന്യൂജേഴ്‌സിയിലെ അറ്റ്‌ലാന്റിക് സിറ്റിയില്‍ നടക്കുന്നതിന്റെ പ്രാരംഭമായി, കേരള കണ്‍വന്‍ഷന്‍ വന്‍ വിജയമാക്കുവാന്‍ എല്ലാവരുടേയും സഹകരണം ഏബ്രഹാം കളത്തില്‍ അഭ്യര്‍ത്ഥിച്ചു. അനില്‍ അമ്പാട്ട് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം