വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റിന്റെ ഉപദേശകസമിതിയിലേക്ക് ഇന്ത്യൻ വംശജനായ പ്രമുഖ സാന്പത്തികവിദഗ്ധൻ പ്രേം പരമേശ്വരൻ.
ഏഷ്യൻ വംശജരുടെയും പസഫിക് ദ്വീപ് വംശജരുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സമിതിയിൽ പരമേശ്വരനെ നിയമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. അന്പതുകാരനായ ഇദ്ദേഹം ന്യൂയോർക്കിലാണു താമസം. ഈറോസ് ഇന്റർനാഷണൽ കന്പനിയുടെ വടക്കനമേരിക്കൻ ഓപ്പറേഷനുകൾക്ക് നേതൃത്വം വഹിക്കുന്നു.
പരമേശ്വരൻ അടക്കം 12 പേരെ സമിതിയിൽ നിയമിക്കുമെന്നാണ് ട്രംപ് അറിയിച്ചത്. മുൻ പ്രസിഡന്റ് ബറാക് ഒബാമയാണ് ഉപദേശക സമിതി രൂപവത്കരിച്ചത്.