മനാമ: റിപ്പബ്ലിക്ക് ദിനത്തിൽ ബഹ്റൈൻ എസ്കെഎസ്എസ്എഫ് സംഘടിപ്പിക്കുന്ന മനുഷ്യജാലികയിൽ പ്രമുഖ വാഗ്മിയും സമസ്ത ഇസ്ലാമിക് സെന്റർ ഉപാദ്ധ്യ സാരഥിയുമായ സകരിയ്യ ഫൈസി പന്തല്ലൂർ മുഖ്യപ്രഭാഷണം നടത്തും.
"രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന പ്രമേയത്തിൽ ഇന്ത്യക്കകത്തും പുറത്തും ഗൾഫ് നാടുകളിലുമായി എസ്കെഎസ്എസ്എഫ് സംഘടിപ്പിച്ചു വരുന്ന മനുഷ്യജാലികയുടെ ഭാഗമായാണ് ബഹ്റൈനിലും മനുഷ്യ ജാലിക നടക്കുന്നത്.
കഴിഞ്ഞ 8 വർഷമായി ബഹ്റൈനിൽ നടന്നു വരുന്ന മനുഷ്യ ജാലികയിൽ ബഹ്റൈനിലെ മതസാമൂഹികസാസ്കാരിക രംഗത്തെ പ്രമുഖരാണ് സംബന്ധിച്ചു വരുന്നത്. ജനുവരി 26ന് മനാമ ഗോൾഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തിൽ രാത്രി 8.30 മുതൽ ആരംഭിക്കുന്ന മനുഷ്യ ജാലികയിൽ സമസ്ത ബഹ്റൈൻ എസ്കെഎസ്എസ്എഫ് ഭാരവാഹികളും സംബന്ധിക്കും. പരിപാടിയുടെ ഭാഗമായി വൈവിധ്യമാർന്ന പ്രചരണ പരിപാടികൾ ബഹ്റൈനിലെങ്ങും തുടരുകയാണ്.
കഴിഞ്ഞ ആഴ്ച ആരംഭിച്ച ചലോ ജാലിക പ്രചരണ പര്യടന പരിപാടി ഈ ആഴ്ചയും തുടരും. ഇതോടനുബന്ധിച്ച് നടക്കുന്ന സ്വാഗത സംഘം ഭാരവാഹികളുടെ യോഗം വെള്ളിയാഴ്ച മനാമയിലെ സമസ്ത ഓഡിറ്റോറിയത്തിൽ നടക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. +973 3341 3570