പാലക്കാട്: പരിസ്ഥിതി സംരക്ഷണ സംഘടനയായ മെപ്കോയുടെ സഹായസഹകരണത്തോടു കൂടി പാലക്കാട് യാക്കരയിൽ ഫോമാ എൽടിഎസ്എ കൂട്ടായ്മ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു. ഫോമായുടെ നേതൃത്വത്തിൽ , ലെറ്റ് ദെം സ്മയിൽ എഗൈൻ (LTSA) ജനുവരി 12 ന് ആരംഭിച്ച മെഡിക്കൽ സർജിക്കൽ ക്യാന്പുകൾ ഇതിനോടകം വിവിധ ജില്ലകളിലെ അഞ്ച് പ്രദേശങ്ങളിലായി ആയിരത്തിലധികം ജനങ്ങൾക്ക് പ്രയോജനപ്പെട്ടു.
സുമേഷ് അച്യുതന്റെയും (പ്രസിഡന്റ്, മെപ്കോ), സുഭാഷ് യാക്കരയുടെയും (കൗണ്സിലർ, പാലക്കാട് നഗരസഭാ), പ്രദേശത്തെ മറ്റ് സാമൂഹ്യ സാംസ്കാരിക പ്രവർത്തകരുടെ സഹായ സഹകരണം കൊണ്ടാണ് മെഡിക്കൽ ക്യാന്പ് വിജയമാക്കാൻ കഴിഞ്ഞതെന്ന് ഫോമാ ചാരിറ്റി ചെയർമാൻ ജിജു കുളങ്ങര അഭിപ്രായപ്പെട്ടു. സാധാരണക്കാരുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലുന്പോൾ മാത്രമേ സേവന പ്രവർത്തനങ്ങൾക്ക് അർഥം ഉണ്ടാകുന്നുള്ളൂ എന്ന് അഭിപ്രായപ്പെട്ട എൽടിഎസ്എ സ്ഥാപകൻ ജോണ് ഡബ്യു വർഗീസ്, വീണ്ടും പാലക്കാട് ജില്ലയിലെ പിന്നോക്ക പ്രദേശങ്ങളിൽ മെഡിക്കൽ ക്യാന്പുകൾ സംഘടിപ്പിക്കുമെന്ന് ഉറപ്പു നൽകി.
പ്രദേശവാസികൾക്ക് വളരെയധികം പ്രയോജനപ്പെട്ട മെഡിക്കൽ ക്യാന്പിലെ എല്ലാ പ്രവർത്തകർക്കും ഫോമാ എക്സിക്യൂട്ടീവിനും, എൽടിഎസ്എ ക്കും സുമേഷ് നന്ദി പറഞ്ഞു. പല മെഡിക്കൽ ക്യാന്പുകളും യാക്കരയിൽ പലപ്പോഴും നടന്നിട്ടുണ്ടെങ്കിലും ജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കി അത് നിറവേറ്റുന്ന തരത്തിലുള്ള ഒരു മെഡിക്കൽ ക്യാന്പ് യാക്കരയിൽ ആദ്യമായിട്ടാണെന്ന് സ്രുഭാഷ് യാക്കര അഭിപ്രായപ്പെട്ടു. ക്യാന്പിനുശേഷം ഭാരവാഹികളും സന്നദ്ധപ്രവർത്തകരും അടങ്ങുന്ന ഒരു സംഘം മലന്പുഴയിലുള്ള ആദിവാസി കോളനിയിലെ വീടുകൾ സന്ദർശിക്കുകയുണ്ടായി.
റിപ്പോർട്ട്: പന്തളം ബിജു തോമസ്