ന്യൂജേഴ്സി: ജനുവരി 20 ന് തിരുനവന്തപുരത്ത് നടക്കുന്ന അയ്യപ്പ ഭക്ത സംഗമത്തിന് കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ പിന്തുണ. കഐച്ച്എൻഎ ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ അരുണ്‍ രഘു തിരുവന്തപുരത്തെ സ്വാഗതസംഘം ഓഫീസിലെത്തിയാണ് പിന്തുണ അറിയിച്ചത്.
സ്വാഗത സംഘം ഭാരവാഹികളായ എസ് സുദർശൻ, ടി.വി. പ്രസാദ് ബാബു, എം. ജയകുമാർ, എം പത്മകുമാർ, പി.സുധാകരൻ , പി. ഗിരീഷ്, കെ പി ഹരിദാസ്, ബിജെപി വക്താവ് എം.എസ.് കുമാർ, കെ എച്എൻഎ കോർഡിനേറ്റർ പിശ്രീകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ജനുവരി 20 നാലിന് പുത്തരികണ്ടം മൈതാനിയിൽ നടക്കുന്ന അയ്യപ്പ ഭക്തസംഗമത്തിൽ ആധ്യാത്മികാചാര്യ·ാരും സമൂദായ സംഘടനാ നേതാക്കളും പങ്കെടുക്കും. മാതാ അമൃതാനന്ദ മയിയാണ് മുഖ്യാതിഥി. സംഗമത്തിന്റെ ഭാഗമായി രണ്ടുലക്ഷം പേർ പങ്കെടുക്കുന്ന നാമജപയാത്ര ഉണ്ടാകും. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള വിശ്വാസികളാണ് പങ്കെടുക്കുക. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആരംഭിക്കുന്ന യാത്രകൾ കിഴക്കേകോട്ടയിൽ സംഗമിക്കും.
റിപ്പോർട്ട്: ശ്രീകുമാർ പി.