ബിസിഎംസിയുടെ പോയ വർഷത്തെ വാർഷിക റിപ്പോർട്ട് ബോബൻ സിറിയക്കും വാർഷിക സാന്പത്തിക റിപ്പോർട്ട് ജോയ് ജോണും അവതരിപ്പിച്ചു പാസാക്കി. കരോൾ സോംഗോടുകൂടി തുടങ്ങിയ പരിപാടിയിൽ സാന്റാക്ലോസ് ആശംസകൾ നൽകിയും കേക്ക് മുറിച്ചും ക്രിസ്മസിന്റെ ഓർമ പുതുക്കി. പരിപാടികൾക്ക് കൊഴുപ്പേകാൻ അഥിതികളായി എത്തിയ മുൻ ജോണ്‍ ലൂയിസ് മാനേജിംഗ് ഡയറക്ടറും ഇപ്പോഴത്തെ വെസ്റ്റ് മിഡ്ലാൻഡ്സ് മേയറുമായ ആൻഡ്രൂ ജോണ്‍ സ്ട്രീറ്റും സട്ടണ്‍ കോൾഡ്ഫീൽഡ് കൗണ്‍സിലറുമായ ഡോ. നിതീഷ് റാവത്തും സന്ദേശം നൽകി.
ആഘോഷങ്ങൾക്ക് ഇരട്ടി മധുരവുമായ അഭിലാഷ് ജോസ് പ്രസിന്റായുള്ള ബിസിഎംസിയുടെ സ്വന്തം തീം സോംഗ്, കമ്യൂണിറ്റിക്കുവേണ്ടി വെൽക്കം ഡാൻസായി സമർപ്പിച്ചു. ബിസിഎംസിയുടെ ട്രഷററായ ജോയി ജോണ്‍ രചനയും ജോജി കോട്ടയം സംഗീതസംവിധാനവും നിർവഹിച്ചു. പ്രിയ ജോമോൻ, ശ്രീകാന്ത്, ജോജി കോട്ടയം, ജോമോൻ ജോസഫ് എന്നിവരുടെ ആലാപനവും ഒത്തുചേർന്ന ഈ തീം സോംഗിനു ചുക്കാൻ പിടിച്ചത് ബിസിഎംസിയുടെ ആർട്സ് കോർഡിനേറ്റർ ജോമോൻ ജോസഫാണ്. ഇതിന്റെ കോറിയോഗ്രാഫി നിർവഹിച്ചത് ബിസിഎംസി വൈസ് പ്രസിഡന്റ് ഷിജി ബിജു, അനുപമ സനൽ, സെറിൻ ജോസഫ്, ജോയൽ വിനോദ് എന്നിവർ ചേർന്നാണ് ബിസിഎംസിയിലെ തന്നെ എഴുപതിൽപരം കലാകാര·ാരും കലാകാരികളും ഒരുവേദിയിൽ അവതരിപ്പിച്ചത്. നിരവധി ആളുകളുടെ കഠിനാധ്വാനവും പരിശീലനവും കൊണ്ട് ഈ തീ സോംഗ് അവതരണ നൃത്തത്തിലൂടെ അവതരിപ്പിച്ചതിന് മാറ്റുകൂട്ടി.
റിപ്പോർട്ട്: ജോയ് ജോണ്‍