വടക്കാങ്ങര : ടാലന്റ് പബ്ലിക് സ്കൂൾ വാർഷികവും മോണ്ടി സോറി വിദ്യാർഥികളുടെ ബിരുദദാന ചടങ്ങും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഗ്രാമവാസികൾക്കൊന്നടങ്കവും അവിസ്മരണീയമായി. വിജ്ഞാനവും വിനോദവും കോർത്തിണക്കി കുരുന്നു പ്രതിഭകൾ അവതരിപ്പിച്ച വൈവിധ്യമാർന്ന പരിപാടികൾ കലയുടെ സാമൂഹ്യ ദൗത്യം അടയാളപ്പെടുത്തുന്നതായിരുന്നു. കാലഘട്ടത്തിന്റെ ചുവരെഴുത്തുകൾ ക്രിയാത്മകമായി വായിക്കാനും സർഗസഞ്ചാരത്തിന്റെ പരിമളം ചുറ്റിലും പ്രസരിപ്പിക്കാനും കഴിവുറ്റവരാണ് തങ്ങളെന്ന പ്രഖ്യാപനമാണ് ഓരോ പരിപാടിയും നടത്തിയത്.
ടാലൻഷ്യ 2019 എന്ന ദ്വദിന ആഘോഷത്തിന്റെ ആദ്യ ദിനം പതാക ഉയർത്തൽ, വിളംബര ഷോഷയാത്ര എന്നിവയോട് കൂടിയാണ് ആരംഭിച്ചത്. പ്രശസ്ത സിനിമാസീരിയൽ താരം മണികണ്ഠൻ പട്ടാന്പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കാലത്തിന്റെ ചൂഷണങ്ങളെ കലയാൽ എതിർക്കണമെന്ന് അദ്ദേഹം പറഞ്ഞു. നുസ്റത്തുൽ അനാം ട്രസ്റ്റ് ചെയർമാൻ അനസ് കരുവാട്ടിൽ ചടങ്ങിൽ അധ്യക്ഷനായിരുന്നു. എജ്യു സൈക്കോളജിസ്റ്റ് അബ്ദുല്ല എസ്.എം, മാനേജർ യാസിർ കരുവാട്ടിൽ, പി.ടി.എ പ്രസിഡന്റ് മുഹമ്മദലി സി.എച്ച്, പ്രിൻസിപ്പൽ ഡോ. സിന്ധ്യ ഐസക് എന്നിവർ പ്രസംഗിച്ചു.
രണ്ടാം ദിവസം മോണ്ടി സോറി വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ് ബി യുണിക് 2019 കോണ്വക്കേഷൻ സംഘടിപ്പിച്ചു. ഓരോ വിദ്യാർഥിയുടേയും വീഡിയോ പ്രൊഫൈൽ പ്രദർശിപ്പിച്ചാണ് വേദിയിലേക്ക് ആനയിച്ചത്. ഇത് വിദ്യാർഥികൾക്ക് മാത്രമല്ല രക്ഷിതാക്കൾക്കും വേറിട്ട അനുഭവമായി. ഷെറിൻ ഷഹാന ആമുഖ പ്രസംഗം നടത്തി. ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ച കലാ സന്ധ്യ കാണികളെ ഏറെ ആകർഷിച്ചു. എട്ടാം ക്ലാസ് വിദ്യാർഥിനി ഷഹിൻദയുടെ മാജിക് ഷോ മായാജാലത്തിന്റെ മാന്ത്രികചെപ്പ് തുറന്ന് കാണികളിൽ കൗതുകമുണർത്തി. പ്രശസ്ത ഗസൽ ഗിറ്റാർ പരിശീലകനും മാപ്പിളപ്പാട്ട് ജഡ്ജുമായ ഹബീബ് മന്പാട് പരിപാടി ഒൗപചാരികമായി ഉദ്ഘാടനം ചെയ്തു.
റിപ്പോർട്ട്: അഫ്സൽ കിലയിൽ