ദുബായ്: റോയൽ എൻഫീൽഡിന്റെ ഏറ്റവും പുതിയ ആഗോള മോഡലുകളായ ഇന്റർസെപ്റ്റർ ഐഎൻടി, കോണ്ടിനെന്റൽ ജിടി എന്നീ 650 സിസി ഇരട്ട എൻജിൻ ബൈക്കുകൾ യുഎഇ വിപണിയിലിറങ്ങി.
റോയൽ എൻഫീൽഡ് 650 ട്വിൻസ് എന്ന പേരിലായാണ് ഇരട്ട സിലിണ്ടറുകളുള്ള ഈ മോഡലുകൾ വിശേഷിപ്പിക്കപ്പെടുന്നത്. ലോകത്തെ തിരഞ്ഞെടുക്കപ്പെട്ട 10 വിപണികളിലാണ് ആദ്യം ഇവ പുറത്തിറക്കുന്നതെന്നു റോയൽ എൻഫീൽഡിന്റെ ആഗോള മേധാവി അരുണ്‍ ഗോപാൽ പറഞ്ഞു.
ദുബായിലെ ആർ.കെ ഗ്ലോബലിന്റെ കീഴിലുള്ള അവന്തി ഓട്ടോമൊബൈൽസാണ് യുഎഇയിലെ റോയൽ എൻഫീൽഡിന്റെ വിപണന ചുമതല. അൽഖൂസ് 4ലെ എക്സ്ക്ലൂസീവ് ഷോറൂമിൽ റോയൽ എൻഫീൽഡിന്റെ എല്ലാ മോഡലുകളും അക്സെസറികളും ലഭ്യമാണ്.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള