കാലിഫോർണിയ: വെള്ളപ്പൊക്കത്തെയും പ്രകൃതിക്ഷോഭങ്ങളെയും അതിജീവിച്ചുകൊണ്ട് ഹരിദ്വാരിലും വാരണാസിയിലും കേരളത്തിലും വച്ചു ചത്രീകരണം പൂർത്തിയായ പുതിയ ചിത്രമാണ് പുഴയമ്മ.
പുഴകളുടെയും പ്രകൃതിയുടെയും കഥ പറയുന്ന ആദ്യ ചിത്രം എന്ന രാജ്യാന്തര അംഗീകാരവും പ്രശംസാപത്രവും കിട്ടുന്ന ആദ്യ ചിത്രം എന്ന വിശേഷണവും കൂടിയുണ്ട് ഈ ചിത്രത്തിന്.
ഗോകുലം മൂവീസിന്റെ ഏറ്റവും പുതിയ ഈ ഇന്തോ അമേരിക്കൻ ചിത്രമായ പുഴയമ്മയുടെ ആദ്യപ്രദശനം കാലിഫോണിയായിൽ സാൻ ഹോസെ സ്റ്റാർ മൂവീസാണ് പ്രദർശിപ്പിക്കുന്നത്.
ആദ്യമായിട്ടാണ് റിലീസിന് മുൻപ് ഒരു മലയാള ചിത്രം അമേരിക്കൻ മലയാളികൾക്ക് കാണാനുള്ള അവസരം ലഭിക്കുന്നത്. തന്പി ആന്റണി, ലിൻഡ ആർസിൻ (യുഎസ്എ), മീനാക്ഷി (ഒപ്പം ഫെയിം ) ആഷ്ലി ബോബൻ ഫാത്തിമാ മൻസൂരി (ബെഹ്റിൻ ),കെപിഎസി ലീലാകൃഷ്ണൻ മധു രാജ് , പ്രകാശ് ചെങ്ങൽ മുതലായവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യന്നത് പ്രശസ്ത സംവിധായകൻ വിജീഷ് മാണിയാണ്. കഥ തിരക്കഥ പ്രകാശ് വാടിക്കൽ . സലിൽ ചൗദിരിയുടെ മകൻ സാൻജോയ് ചൗദിരിയാണ് സംഗീതം. അദ്ദേഹത്തിന്റെ ആദ്യ മലയാള ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് .
ഗാനങ്ങൾ കിളിമാനൂർ രാമവർമ. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ലോകനാഥൻ ശ്രീനിവാസനാണ് .ഫെബ്രുവരിയിൽ കേരളത്തിൽ പ്രദർശനമാരംഭിക്കുന്ന ഈ ചിത്രത്തിന്റെ നിർമാണവും വിതരണവും ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ഗോകുലം മൂവീസാണ്.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം