കരോൾട്ടൻ, ഡാളസ്: വേൾഡ് മലയാളി കൗണ്‍സിൽ നോർത്ത് ടെകസസ്, ഡാളസ് പ്രൊവിൻസുകളുടെ സംയുക്ത ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ ജനുവരി 13 ഞായറാഴ്ച ആറിന് കരോൾട്ടൻ സെന്റ് ഇഗ്നേഷ്യസ് ചർച്ച് ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ടു. ആഘോഷപരിപാടിയിൽ മുഖ്യാതിഥിയായി യുസ് സിട്രസ് ഓഫ് ടെക്സസിന്റെ ഉടമയായ പ്രഫ. ഡോ. മാണി സ്കറിയ പങ്കെടുത്തു.
ആൻസി തലച്ചെല്ലൂരിന്റെ പ്രാർഥനാ ഗാനത്തോടെ പരിപാടി സമാരംഭിച്ചു. നോർത്ത് ടെക്സസ് സെക്രട്ടറി സുകു വർഗീസ് എല്ലാവർക്കും സ്വാഗതം ആശംസിച്ചു. പ്രിയ ചെറിയാനും ജോണ്സണ് തലച്ചെല്ലൂരും ഈ പരിപാടിയുടെ എംസിയായിരുന്നു. ചീഫ് ഗസ്റ്റ് പ്രഫ. ഡോ. മാണി സ്കറിയ, വേൾഡ് മലയാളി കൗണ്‍സിലിന്റെ നേതാക്കളായ ഫിലിപ്പ് തോമസ് (അമേരിക്കൻ റീജണ്‍ ചെയർമാൻ). സാബു ബേബി (നോർത്ത് ടെക്സസ് പ്രൊവിൻസ് ചെയർമാൻ), പ്രിയ ചെറിയാൻ (നോർത്ത് ടെക്സസ് പ്രൊവിൻസ് പ്രസിഡന്റ്), വർഗീസ് മാത്യു (ഡാളസ് പ്രൊവിൻസ് ചെയർമാൻ) എന്നിർ നിലവിളക്കു കൊളുത്തി ചടങ്ങുകൾ ഉദാഘാടനം ചെയ്തു. മുഖ്യാതിഥി ക്രിസ്മസ്, പുതുവത്സരാശംസകൾക്കൊപ്പം ആത്മവിശ്വാസം എങ്ങനെ വർധിപ്പിക്കാം എന്നും ബിസിനസിൽ എങ്ങനെ സ്വയം പര്യാപ്തത കണ്ടെത്താമെന്നും വിശദമായി അവതരിപ്പിച്ചു ജനശ്രദ്ധ പിടിച്ചുപറ്റി. ഡാളസ് സൗഹൃദവേദി പ്രസിഡന്റ് അജയകുമാർ ആശംസകൾ അർപ്പിച്ചു. റവ. എൽദോ പൈലിയുടെ ആശംസാ പ്രസംഗവും മനോഹരമായ ഗാനവും വളരെ പ്രശംസനീയമായിരുന്നു.
തുടർന്നു നടന്ന കലാപരിപാടികളിൽ റിഥം സ്കൂൾ ഓഫ് ഡാൻസ് ടീം, സോണിയ ആൻഡ് സിസ്റ്റേഴ്സ് അവതരിപ്പിച്ച മനോഹരമായ നൃത്തങ്ങളും സദസിനെ സന്തോഷിപ്പിച്ചു. വളർന്നുവരുന്ന കൊച്ചു കലാകാരി ടിയാന ഷാൻ മാത്യു വിവിധ ഭാഷകളിൽ ഇന്പമുള്ള ഗാനങ്ങളാൽ പ്രേക്ഷകരുടെ മനം കവർന്നു. റിഥം സ്കൂൾ ഓഫ് ഡാൻസിന്റെ ഓണർ ഷൈനി ഫിലിപ്പിന്റെ നേതൃത്വത്തിൽ വനിതകൾ മാർഗംകളിയും സാബു ഇത്താക്കനും സംഘവും അവതരിപ്പിച്ച പുരുഷന്മാരുടെ കോമഡി ഡാൻസും വളരെ ആകർഷണീയമായിരുന്നു. വിഭവസമൃദ്ധമായ ഡിന്നറോടുകൂടി ആഘോഷപരിപാടികൾ സമാപിച്ചു.
റിപ്പോർട്ട്: ഏബ്രഹാം തോമസ്