യുക്മ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് നേതൃത്വം നൽകുന്ന ദേശീയ സമിതിയുടെ അവസാന പരിപാടി എന്ന നിലയിലും യുക്മ ഫെസ്റ്റിന് വളരെയധികം പ്രാധാന്യം കൈവന്നിരിക്കുകയാണ്. യുക്മ ഫെസ്റ്റിന്റെ വേദിയിൽ കഴിഞ്ഞ വർഷങ്ങളിലെ യുകെ മലയാളി സമൂഹത്തിലെ വിത്യസ്ത മേഖലകളിലെ പ്രമുഖരെ ആദരിക്കുവാനുള്ള വേദി കൂടിയാവും യുക്മ ഫാമിലി ഫെസ്റ്റ്. ഈ വർഷം ആദ്യമായി യുക്മ യൂത്ത് ഏർപ്പെടുത്തിയ എ ലെവൽ, ജിസിഎസ്ഇ പരീക്ഷകളിലെ ഉന്നത വിജയം നേടിയ മിടുക്കൻമാരെയും മിടുക്കികളെയും ആദരിക്കുവാനുള്ള വേദി കൂടിയായി യുക്മ ഫെസ്റ്റ് മാറും.
മലയാളി അസോസിയേഷൻ സന്ദർലൻഡിൽ നിന്നും അമല ബെന്നി, റോഷ്നി റെജി, അനന്യ ബെന്നി എന്നിവരടങ്ങുന്ന സംഘം ക്ലാസിക്കൽ നൃത്തവുമായി വേദിയിലെത്തും. പ്രസിഡന്റ് റെജി തോമസിന്റെ നേതൃത്വത്തിൽ വലിയൊരു സംഘമാണ് യുക്മ ഫെസ്റ്റിന് എത്തിച്ചേരുക.
യുക്മ സ്റ്റാർ സിംഗർ വിജയി ഹളളിൽ നിന്നുമുള്ള സാൻ ജോർജ്, മാഞ്ചസ്റ്ററിലെ ഗായകരായ റോയ് മാത്യു, ജനീഷ് കുരുവിള, റിൻസി മോൾ മനു, നിക്കി ഷിജി, കേംബ്രിഡ്ജിൽ നിന്നുമുള്ള ടെസാ സൂസൻ ജോണ്‍, ഫിയോണാ ബിജു, കാർഡിഫിൽ നിന്നും അനീഷാ ബെന്നി എന്നിവർ യുക്മ ഫെസ്റ്റ് വേദിയെ സംഗീത സാന്ദ്രമാക്കും.
സാൽഫോർഡ് മലയാളി അസോസിയേഷനിൽ നിമ്മി ബിജു, സാറാ ബിനു, ജാനീൻ എന്നിവർ കൈത് ലിൻ ജോസ്, നെയ്ഡാ രാജു, മരിയ ജോബി, ജോനിറ്റ ജിൻസ്, അനബെൽ ജിജി ജോർജ്, അലക്സിയ കൊച്ചറ തുടങ്ങിയവരും അലീഷാ ബിനോയ്, അമെൻഡാ മാനുവേൽ, ആഷ്ലൻ സിബി, മെർലീനാ സിജു, നിമ്മി ബിജു, സാറാ ബിനു, ആഞ്ചെലാ ടോം, അലക്സാ ജോസഫ്, സാന്ദ്രാ സോണി, സോണാ ബിജു, ക്രിസ്റ്റീനാ ലിജോ, ആൻ ലാജു, എലീനാ ലാജു എന്നിവരും അലീനാ ടോം, അന്നലീന സിജു, ദെവീനാ ഡെനി,ഡിയോണ ഡെന്നി, ജെനീറ്റാ ജിൻസ്, ക്രിസ്റ്റാ ബിജു, കരീനാ തോമസ്, മരിയ ജോബി, നയ്ഡാ രാജു, നേഹാ ബിജു, ഒലിവിയ സിബി, ഇസബെല്ലാ സെഹറീൻ തുടങ്ങിയവരുൾപ്പെട്ട കലാകാരൻമാർ യുക്മ ഫെസ്റ്റിന്റെ വേദിയിൽ എത്തിച്ചേരും.
വാറിംഗ്ടണ്‍ മലയാളി അസോസിയേഷനിൽ നിന്നും ഒലിവിയ, എലൈൻ, അനോറ, അനീറ്റാ, ക്രിസ്റ്റീനാ, ഫിയ, പാർവതി, ടിയ എന്നിവരുടെ ബോളിവുഡ് ഫ്യൂഷൻ ഡാൻസും, അലക്സ്, ടോം, ജോയൽ, അമൽ, ലിയോണ്‍, ബാസിൽ, റിച്ചാർഡ്, എൽവിൻ തുടങ്ങിയവരും, മിയാ, ലക്ഷ്മി, സിയാ, റിയാ, ഫിയോണാ, ഇസബെൽ, റിൻസി എന്നിവരും അനീഷാ, അനയാ, മിവെൽ, റിമാ തുടങ്ങിയവരുമാണ് വേദിയിൽ കാണികളെ ആനന്ദിപ്പിക്കാനെത്തുക.
പരിപാടികൾ കാണുവാനും ആസ്വദിക്കുവാനും എല്ലാവരെയും ഫോറം സെൻററിലേക്ക് ക്ഷണിക്കുന്നതായി യുക്മ ഫാമിലി ഫെസ്റ്റ് ജനറൽ കണ്‍വീനർ അലക്സ് വർഗീസ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
അലക്സ് വർഗീസ് 7985641921
ഷീജോ വർഗീസ് 7852931287.
റിപ്പോർട്ട്: സജീഷ് ടോം