കുവൈത്ത് സിറ്റി: മലയാളം മിഷൻ കുവൈത്ത് ചാപ്റ്ററിന്റെ നേതൃത്വത്തിൽ അക്ഷരം 2019 സംഘടിപ്പിക്കുന്നു. 2019 ഫെബ്രുവരി 2 ശനിയാഴ്ച അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ മലയാളം മിഷൻ ഡയറക്ടർ പ്രഫ. സുജ സൂസൻ ജോർജ് മുഖ്യാതിഥിയായി പങ്കെടുക്കും.
കഴിഞ്ഞ ഒരു വർഷക്കാലമായി വിവിധങ്ങളായ പ്രവർത്തനങ്ങളാണ് മലയാളം മിഷന്റെ നേതൃത്വത്തിൽ കുവൈത്തിൽ നടന്നു വരുന്നത്. മലയാളം മിഷൻ കുവൈത്ത് ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കണിക്കൊന്ന പഠനോത്സവത്തിൽ വിജയികളായിട്ടുള്ള കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം, സമസ്യ പ്രശ്നോത്തരി മത്സര വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം, അധ്യാപകരെ ആദരിക്കൽ, കലാപരിപാടികൾ, ഭാഷാസംഗമം എന്നീ നിലകളിലുള്ള വിവിധ പരിപാടികളാണ് അക്ഷരം 2019ന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്.
അക്ഷരം 2019ന്റെ വിജയകരമായ നടത്തിപ്പിനായി തെരഞ്ഞെടുത്ത വിവിധ സബ്കമ്മിറ്റികൾക്ക് സാം പൈനുംമൂട്, വി. അനിൽ കുമാർ, തോമസ് കുരുവിള, അബ്ദുൾ ഫത്താഹ്, ഷെരീഫ് താമരശേരി, സജീവ് എം ജോർജ്, സനൽ കുമാർ, സജിത സ്കറിയ എന്നിവർ നേതൃത്വം നൽകുന്നു. അക്ഷരം 2019ന് കുവൈത്തിലെ മുഴുവൻ ഭാഷാ സ്നേഹികളുടേയും പിന്തുണയുണ്ടാകണമെന്ന് മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ ചീഫ് കോഡിനേറ്റർ ജെ. സജി അഭ്യർഥിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ