ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ഫൊറോനാ ദൈവാലയത്തിൽ വി. ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ തിരുനാൾ ജനുവരി 6 ഞായറാഴ്ച രാവിലെ 9:45ന് വികാരി റവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ കാർമ്മികത്വത്തിൽ ഭക്തിപൂർവം ആചരിച്ചു.
ഭക്തിനിർഭരമായ തിരുകർമ്മങ്ങളുടെ മധ്യേനടന്ന വചന സന്ദേശത്തിൽ, ഇസ്രായേൽക്കാർ എട്ടാം നാൾ ശിശുക്കളെ പരിച്ചേദനത്തിലൂടേയും, പേരുനൽകുകയും, ആദ്യജാതനെ ദൈവത്തിന് സമർപ്പിക്കുന്നതും, പാപപരിഹാരത്തിനായി പ്രാവിനെ ബലി അർപ്പിക്കുന്നതും മുത്തോലത്തച്ചൻ വിശദീകരിച്ചു. സീറോ മലബാർ സഭയുടെ അഭിമാനമായ മൂന്നു വിശുദ്ധരിൽ ഒരാളായ വിശുദ്ധ ചാവറയച്ചനിലൂടെ കേരള സഭക്കുണ്ടായ ആധ്യാത്മീയ നേട്ടങ്ങളേപ്പറ്റിയും, എല്ലാ ജനങ്ങൾക്കും പ്രത്യേകിച്ച് പാവപ്പെട്ട ആൾക്കാർക്കുമുണ്ടായ വിദ്യാഭ്യാസ സംഭാവനങ്ങളേപ്പറ്റിയും മുത്തോലത്തച്ചൻ എടുത്തു പറഞ്ഞു.
സാബു & ഷീബ മുത്തോലം കുടുബാംഗങ്ങളാണ് ഈ തിരുന്നാളിന്റെ പ്രസുദേന്തിമാർ. വികാരി ഫാ. എബ്രാഹം മുത്തോലത്ത് ഇതിന്റെ പ്രസുദേന്തിമാരേയും, ഈ തിരുനാൾ ഭംഗിയായി നടത്തുന്നതിന് നേത്യത്വം നൽകിയ കൈക്കാരന്മാരായ എബ്രാഹം അരീച്ചിറയിൽ, റ്റിജോ കമ്മപറന്പിൽ, സണ്ണി മൂക്കേട്ട്, സാബു മുത്തോലം, ലെനിൻ കണ്ണോത്തറ എന്നിവരേയും അഭിനന്ദിക്കുകയുണ്ടായി.
റിപ്പോർട്ട്: ബിനോയി സ്റ്റീഫൻ