വടക്കൻചേരി: ഫോമായുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന മെഡിക്കൽ സർജിക്കൽ ക്യാന്പുകളിലേക്ക് കേരള ജനതയുടെ മുന്നേറ്റം. ക്യാന്പുകൾ സംഘടിപ്പിച്ച ഓരോ ജില്ലകളിലും ഫോമായുടെ ഭാരവാഹികൾക്ക് ഉജ്ജ്വലവരവേൽപും ആദരവും ലഭിക്കുന്നത് ഇതുനുള്ള തെളിവാണ്. ഫോമാ-ലെറ്റ് ദെം സ്മൈൽ എഗൈന്റെ നേതൃത്വത്തിൽ, കേരള വ്യാപാരി വ്യവസായ ഏകോപന സമിതി വടക്കാഞ്ചേരി യൂണിറ്റിന്റെ സന്പൂർണ സഹകരണത്തോടു കൂടി നടത്തിയ മെഡിക്കൽ സർജിക്കൽ ക്യാന്പിന്റെ ഉദ്ഘാടനം പാലക്കാട് വടക്കൻചേരിയിൽ ആലത്തൂർ ഡിവൈഎസ്പി വി.എ. കൃഷ്ണദാസ് നിർവഹിച്ചു. ജനങ്ങളെ കൂടുതൽ സേവനതൽപരർ ആക്കുന്ന പ്രവർത്തനങ്ങളാണ് ഫോമാ കാഴ്ചവയ്ക്കുന്നതെന്ന് അദ്ദേഹം ഉദ്ഘാടന പ്രഭാഷണത്തിൽ പറഞ്ഞു.
നാലുദിനം കൊണ്ട് ആയിരത്തിൽ അധികം ജനങ്ങൾക്കാണ് വിവിധ സ്ഥലങ്ങളിൽ നടന്ന ക്യാന്പ് ഇതിനോടകം പ്രയോജനകരമായത്. നമ്മുടെ ജനങ്ങളുടെ ഇടയിൽ ഫോമായ്ക്ക് ഇത്രയേറെ ജനപ്രീതി നേടിയെടുക്കാൻ കഴിഞ്ഞതിൽ അമേരിക്കൻ മലയാളികളോട് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ നന്ദി അറിയിച്ചു.
ജനുവരി 12ന് തിരുവല്ലയിലെ കടപ്രയിൽ ആരംഭിച്ച ഫോമാ എൽടിഎസ്എ സൗജന്യ മെഡിക്കൽ സർജിക്കൽ ക്യാന്പ്, കടപ്ര, ആലപ്പുഴ, കുന്പനാട് എന്നീ സ്ഥലങ്ങളിൽനടത്തിയ ക്യാന്പിന് ശേഷമാണ് വടക്കഞ്ചേരിയിൽ എത്തിയത്. ക്യാന്പിന്റെ ഉദ്ഘാടന ചടങ്ങിന് അധ്യക്ഷത വഹിച്ചത് കെയുവിഇഎസ് വടക്കഞ്ചേരി യൂണിറ്റ് പ്രസിഡന്റ് ബോബൻ ജോർജും, ആമുഖ പ്രസംഗം ക്യാന്പ് ഓർഗനൈസർ സുനിൽ തൈമാറ്റവുമായിരുന്നു.
പി ബാലമുരളി (ജനറൽ സെക്രട്ടറി, കെയുവിഇഎസ് വടക്കാഞ്ചേരി യൂണിറ്റ്) സ്വാഗതം പ്രസംഗം നടത്തിയ ചടങ്ങിൽ ജിജു കുളങ്ങര (ഫോമാ ചാരിറ്റി ചെയർമാൻ), മാത്യു വർഗീസ് (ഫോമാ കണ്വൻഷൻ മുൻ ചെയർമാൻ), റൈന സുനിൽ (നഴ്സിംഗ് അസോസിയേഷൻ പ്രതിനിധി) ), പി ഗംഗാധരൻ (വടക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ), പാളയം പ്രദീപ് (ഗ്രാമപഞ്ചായത് അംഗം) എന്നിവർ ആശംസ അറിയിച്ചു. പി എ അബ്ദുൾകലാന്റെ (ട്രഷറർ, KVVES) നന്ദി പ്രകാശനത്തോടെ ഉദ്ഘാടനചടങ്ങിനു വിരാമമായി.
വടക്കാഞ്ചേരിയിൽ നടന്ന മെഡിക്കൽ ക്യാന്പിൽ പരിസരനിവാസികളായ 300 ഓളം പേർ സൗജന്യചികൽസ പ്രയോജനപ്പെടുത്തി. അപ്രതീക്ഷിതമായി ക്യാന്പ് സന്ദർശിച്ച ഫാ. ഡേവിസ് ചിറമേൽ, ഫോമായുടെയും എൽടിഎസ്എയുടെയും സേവന പ്രവർത്തനങ്ങളെ പറ്റി വിലയിരുത്തുകയും, ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റി, ഫോമാ നാഷണൽ അംഗങ്ങളെയും, എൽടിഎസ്എയും പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. വളരെ നിർധന കുടുംബത്തിൽ നിന്ന് ഫോമാ മെഡിക്കൽ ക്യാന്പിൽ എത്തിയ ചില നിർദ്ധനരായ വൃദ്ധജനങ്ങൾക്ക് ഫോമാ എൽടിഎസ്എ പ്രവർത്തകർ ധനസഹായം നൽകി സമാശ്വാസിപ്പിച്ചു. അനാഥരായ കുഞ്ഞുങ്ങൾക്ക് ശരണമായി മാറിയ അനുഗ്രഹ ഭവൻ എന്ന ചാരിറ്റബിൾ സൊസൈറ്റിയും, നിരാലംബാരായ വൃദ്ധജനങ്ങളുടെ ആശ്രയമായ ദൈവദാൻ എന്ന വൃദ്ധസധനവും മെഡിക്കൽ ക്യാന്പിന് ശേഷം സന്ദർശിക്കുകയുണ്ടായി.
റിപ്പോർട്ട്: പന്തളം ബിജു തോമസ്