കുവൈത്ത്: റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സിൽ മനുഷ്യ ജാലിക സംഘടിപ്പിക്കുന്നു. "രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിെൻറ കരുതൽ' എന്ന ശീർഷകത്തിൽ സംസ്ഥാന എസ്കെഎസ്എസ്എഫ് കമ്മറ്റി വർഷം തോറും നടത്തി വരുന്ന മനുഷ്യ ജാലികക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇസ്ലാമിക് കൗണ്‍സിൽ എല്ലാ വർഷവും കുവൈത്തിൽ സംഘടിപ്പിക്കുന്ന പരിപാടി ജനുവരി 25 ന് വെളളിയാഴ്ച വൈകീട്ട് 3.30ന് മംഗഫ് ത്വയ്ബ ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്നതാണ്.
മനുഷ്യ ജാലികയുടെ പോസ്റ്റർ ഇസ്ലാമിക് കൗണ്‍സിൽ മജ്ലിസുൽ അഅലാ എക്സിക്യൂട്ടീവ് കുഞ്ഞഹമ്മദ് കുട്ടി ഫൈസി പ്രകാശനം നിർവഹിച്ചു. ശംസുദ്ധീൻ ഫൈസി, ഉസ്മാൻ ദാരിമി, മുഹമ്മദലി ഫൈസി, അബ്ദുൽ ഗഫൂർ ഫൈസി, മുസ്തഫ ദാരിമി, അബ്ദുൽ ഹകീം മൗലവി, നാസർ കോഡൂർ, ഇസ്മായിൽ ഹുദവി, അമീൻ മൗലവി ചേകനൂർ എന്നിവർ സംബന്ധിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ