ഫഹാഹീൽ : കേരളം കാലങ്ങളായി കാത്തു സൂക്ഷിക്കുന്ന മതേതര പൈതൃകത്തിൽ പിളർപ്പ് സൃഷ്ട്ടിക്കുന്ന നിലപാടാണെന്നും ഇടതുപക്ഷ സർക്കാർ സ്വീകരിക്കുന്നതെന്നും ഇത് ഫാഷിസത്തിന് സംസ്ഥാനത്ത് വേരൂന്നാൻ സഹായകമാകുന്നതാണെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയന്പലം പറഞ്ഞു. വെൽഫെയർ കേരള കുവൈത്ത് സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയുടെ മറവിൽ കേവലം വോട്ടുബാങ്ക് ലക്ഷ്യമാക്കി നടത്തുന്ന നീക്കങ്ങളാണ് രാഷ്ട്രീയ പാർട്ടികൾ നടത്തുന്നത്. പ്രളയാനന്തര സൗഹൃദത്തെ തകർക്കാൻ ശ്രമിക്കുന്നവർക്ക് ആക്കം കൂട്ടുന്നതാണിത്. ഭൂമിയുടെ യഥാർത്ഥ ഉടമകളായ ദളിതുകളെയും ആദിവാസികളെയും അവഗണിച്ചുള്ള ഇടതുപക്ഷത്തിന്റെ നവോത്ഥാന പ്രഖ്യാപനം തികഞ്ഞ കാപട്യമാണ്. ഇരുപത്തിഒന്നാം നൂറ്റാണ്ടിലും ചാതുർവർണ്യത്തെ സംരക്ഷിക്കുന്ന നിലപാടാണ് ഇടതുപക്ഷം സ്വീകരിക്കുന്നതെന്നും സ്ത്രീകൾക്കും താഴ്ന്ന ജാതിക്കാർക്കും കൃത്യമായ അധികാര പങ്കാളിത്തം നൽകാതെ നവോഥാനത്തെ കുറിച്ചു സംസാരിക്കാൻ അവർക്ക് എന്ത് അവകാശമാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.
മംഗഫ് നജാത്ത് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ വെൽഫെയർ കേരള കുവൈത്ത് പ്രസിഡന്റ് ഖലീല്റഹ് മാൻ അധ്യക്ഷത വഹിച്ചു. ജനസേവനപ്രവർത്തങ്ങളിൽ സ്തുത്യർഹമായ സേവനം നിർവഹിച്ച നാസർ ഇല്ലത്ത് , ജംഷീർ , ഷംസീർ , അജിത്കുമാർ , സ്മിത സുരേന്ദ്രൻ , നൌഫൽ എം.എം , നിഷ അഷ്റഫ് എന്നിവരെ ചടങ്ങിൽ പോന്നാടയണിയിച്ചു ആദരിച്ചു. കേന്ദ്ര ഭാരവാഹികളായ അനിയൻ കുഞ്ഞ് , റസീന മുഹിയുദ്ധീൻ, അഷ്ക്കർ, ഗിരീഷ് വയനാട് , സിമി അക്ബർ , മഞ്ചു മോഹൻ , അൻവർ സാദത്ത്, മുൻ ജനറൽ സെക്രെട്ടറി മജീദ് നരിക്കോടൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു . ജനറൽ സെക്രട്ടറി വിനോദ് പെരേര സ്വാഗതവും പ്രോഗ്രാം കണ്വീനർ അൻവർ ഷാജി നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ