കുവൈത്ത് സിറ്റി: കേന്ദ്ര സർക്കാർ പാസാക്കിയ മുന്നോക്ക സംവരണ ബില്ലിനെതിരെ ’മുന്നോക്ക സംവരണത്തിലെ ചതിക്കുഴികൾ’ എന്ന ശീർഷകത്തിൽ കുവൈത്ത് കഐം സിസി കോഴിക്കോട് ജില്ലാ കമ്മറ്റി സെമിനാർ സംഘടിപ്പിക്കുന്നു. ജനുവരി 18ന് വെള്ളിയാഴ്ച് വൈകുന്നേരം ഏഴിനു അബാസിയ റിഥം ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയും പ്രമുഖ വാഗ്മിയുമായ നൗഷാദ് മണ്ണിശേരി മുഖ്യ പ്രഭാഷണം നടത്തും.
കുവൈത്തിലെ മതസാമൂഹിക സംഘടനാ പ്രതിനിധികളും പരിപാടിയിൽ സംബന്ധിക്കുമെന്ന് കുവൈത്ത് കഐം സിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫാസിൽ കൊല്ലം ജനറൽ സെക്രട്ടറി ഡോ. മുഹമ്മദലി ട്രഷറർ അസീസ് പേരാന്പ്ര എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ