ന്യൂയോർക്ക്: ട്രംപ് ഭരണ നേതൃത്വം ടാക്സ് മേഖലയിൽ കൊണ്ടുവന്നിട്ടുള്ള സമൂല മാറ്റങ്ങളെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും, 2018 ലെ ടാക്സ് ഫയൽ ചെയ്യുന്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുമുള്ള ടാക്സ് സെമിനാർ എസ്എംസിസി ബ്രോങ്ക്സ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ ജനുവരി 27നു ഞായറാഴ്ച 12.30 ന് ദേവാലയ പാരീഷ് ഹാളിൽ നടക്കപ്പെടും.
ടാക്സ് മേഖലയിൽ നിരവധി വർഷത്തെ പ്രവർത്തന പാരന്പര്യമുള്ള ബാബു ജോസഫ് സിപിഎ, ബാബു മുകളേൽ സിപിഎ, സണ്ണി ചാക്കോ സിപിഎ എന്നിവർ റിയൽ എസ്റ്റേറ്റ് ടാക്സ്, ചൈൽഡ് ക്രെഡിറ്റ്, ഐറ്റമയിസിഡ് ഡിഡക്ഷൻ, റിട്ടയർമെന്റ് ആനുകൂല്യങ്ങൾ, കോളജ് ക്രഡിറ്റ്സ്, സ്റ്റുഡന്റ് ലോണ്‍, വിദേശ ബാങ്കുകളിലെ നിക്ഷേപങ്ങൾ തുടങ്ങി നിരവധി വിഷയങ്ങളിൽ ക്ലാസ് എടുക്കുന്നതായിരിക്കും.
റിപ്പോർട്ട്: ഷോളി കുന്പിളുവേലി