ലണ്ടൻ: നിർണായകമായ ബ്രെക്സിറ്റ് പിൻമാറ്റ കരാർ ചൊവ്വാഴ്ച ബ്രിട്ടീഷ് പാർലമെന്റിൽ വോട്ടിനിടും. എംപിമാർ ബ്രെക്സിറ്റ് കരാറിനെ പിന്തുണക്കണമെന്ന് പ്രധാനമന്ത്രി തെരേസ മേ അഭ്യർഥിച്ചു. കരാർ പാർലമെന്റിൽ പരാജയപ്പെട്ടേക്കുമെന്ന സാധ്യത മുന്നിൽ കണ്ടാണ് മേയുടെ നീക്കം.
സണ്‍ഡേ എക്സ്പ്രസിലെഴുതിയ ലേഖനത്തിലാണ് ഭിന്നത മറന്ന് രാജ്യത്തെ രക്ഷിക്കണമെന്ന അഭ്യർഥനയുമായി മേയ് രംഗത്തുവന്നത്. കരാർ പരാജയപ്പെട്ടാൽ തെരേസ മേക്കെതിരെ പാർലമെന്റിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ പ്രഖ്യാപിച്ചിരുന്നു.
പ്രമേയം അതിജീവിക്കാൻ കഴിയാതെ വന്നാൽ രാജ്യം തെരഞ്ഞെടുപ്പിലേക്ക് നീങ്ങും. അതൊഴിവാക്കാൻ വോട്ടെടുപ്പ് നീട്ടിവയ്ക്കണമെന്നും ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ബ്രെക്സിറ്റ് വോട്ടെടുപ്പ് ചൊവ്വാഴ്ച; പിന്തുണയ്ക്കണമെന്നു പ്രധാനമന്ത്രി
01:44 AM Jan 15, 2019 | Deepika.com