റിയാദ്: പ്രവാസി മലയാളികളുടെ കലാ, സാഹിത്യ അഭിരുചികളെ കണ്ടെത്തി അവയുടെ പരിപോഷണത്തിനായി കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന സാഹിത്യോത്സവ് സൗദി ഈസ്റ്റ് നാഷണൽ മത്സരത്തിന്റെ പത്താമത് പതിപ്പിന് റിയാദിൽ പരിസമാപ്തിയായി.
സാഹിത്യോത്സവിൽ മാറ്റുരച്ച സൗദി ഈസ്റ്റിലെ എട്ട് നഗരങ്ങളിൽ നിന്ന് റിയാദ് സിറ്റി, ദമ്മാം, റിയാദ് നോർത്ത് എന്നീ ടീമുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. യൂണിറ്റ്, സെക്ടർ, സെൻട്രൽ തലങ്ങളിൽ മൽസരിച്ചു വിജയികളായവരാണ് നാഷണൽ സാഹിത്യോത്സവിൽ പങ്കെടുത്തത്.
ജൂനിയർ, സെക്കൻഡറി, സീനിയർ. ജനറൽ എന്നീ വിഭാഗങ്ങളിലായി വിദ്യാർഥികൾ, യുവാക്കൾ, വനിതകൾ ഉൾപ്പെടെ 400 പ്രതിഭകൾ പങ്കെടുത്തു. നാലു മൽസരങ്ങളിൽ നിന്നായി 32 പോയിന്റ് നേടിയ മുഹമ്മദ് റൈഹാൻ പി.പി. ദമാം കലാപ്രതിഭയായും രചനാ മൽസരങ്ങളിൽ 24 പോയിന്റുകളോടെ റുബീന സിറാജ് റിയാദ് സിറ്റി സാഹിത്യോത്സവ് സർഗപ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. ഹിഫ്സു റഹ്മാൻ സാഹിത്യോത്സവിന്റെ ഒൗപചാരിക ഉദ്ഘാടന കർമം നിർവഹിച്ചു. പുതിയ കാലത്തെ ഉൾകൊള്ളാനും അടയാളപ്പെടുത്താനും പ്രവാസി മലയാളികളുടെ ഈ സർഗാവേശം മുതൽകൂട്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. നാഷണൽ രിസാല കണ്വീനർ ശഫീഖ് ജൗഹരി അധ്യക്ഷത വഹിച്ചു. റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് ഉബൈദ് എടവണ്ണ, പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് ശിഹാബ് കൊട്ടുകാട്, അൽമുന ഗ്രൂപ്പ് ഓഫ് കന്പനി എംഡി ടി.പി മുഹമ്മദ്, ജീവൻ ടിവി സൗദി ബ്യൂറോ ഷംനാദ് കരുനാഗപ്പള്ളി, ജയൻ കൊടുങ്ങല്ലൂർ, സുഹൈൽ സിദ്ധീഖി, സുബിൻ, ഇബ്രാഹീം സുബ്ഹാൻ, അബ്ദുസലാം വടകര , ലുഖ്മാൻ വിളത്തൂർ എന്നിവർ അഭിവാദ്യം ചെയ്തു. എൻആർകെ പ്രസിഡന്റ് അഷ്റഫ് വടക്കേവിള, നജീം കൊച്ചുകലുങ്ക്, വി ജെ നസറുദ്ദീൻ, മുജീബ് ചെങ്ങരംകുളം, നൗഫൽ പാലക്കാടൻ, തുടങ്ങിയവർ സംബന്ധിച്ചു.
സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ ബഷീർ മാസ്റ്റർ നാദാപുരം, അബ്ദുൾ നാസർ അഹ്സനി, ജാബിറലി പത്തനാപുരം, ഫൈസൽ മന്പാട്, നൗഫൽ ചിറയിൽ, സിറാജ് വേങ്ങര, മഹ്മൂദ് സഖാഫി മാവൂർ, ലുഖ്മാൻ പാഴൂർ, ഇഹ്തിശാം തലശ്ശേരി തുടങ്ങിയവർ വിതരണം ചെയ്തു. പതിനൊന്നാമത് എഡിഷൻ സാഹിത്യോത്സവിനെ വരവേൽക്കുന്ന ടീം അൽ കോബാറിന് വേദിയിൽ വച്ചു പതാക കൈമാറി.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ