+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​മ​നി​ൽ മ​സ്ക​റ്റ് ഫെ​സ്റ്റി​വ​ൽ ആ​രം​ഭി​ച്ചു

മ​സ്ക​റ്റ്: മ​സ്ക​റ്റി​ന്‍റെ വ​ർ​ണാ​ഭ​മാ​യ ഉ​ത്സ​വ​ത്തി​ന് തി​രി​തെ​ളി​ഞ്ഞു. ’ഒ​ത്തൊ​രു​മ​യും സ​ന്തോ​ഷ​വും’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ന​ട​ക്കു​ന്ന ഫെ​സ്റ്റി​വ​ൽ ഫെ​ബ്രു​വ​രി ഒ​ന്പ​തി​നാ​ണ് അ​വ​സാ​നി​ക
ഓ​മ​നി​ൽ  മ​സ്ക​റ്റ് ഫെ​സ്റ്റി​വ​ൽ ആ​രം​ഭി​ച്ചു
മ​സ്ക​റ്റ്: മ​സ്ക​റ്റി​ന്‍റെ വ​ർ​ണാ​ഭ​മാ​യ ഉ​ത്സ​വ​ത്തി​ന് തി​രി​തെ​ളി​ഞ്ഞു. ’ഒ​ത്തൊ​രു​മ​യും സ​ന്തോ​ഷ​വും’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ന​ട​ക്കു​ന്ന ഫെ​സ്റ്റി​വ​ൽ ഫെ​ബ്രു​വ​രി ഒ​ന്പ​തി​നാ​ണ് അ​വ​സാ​നി​ക്കു​ക. ന​സീം ഗാ​ർ​ഡ​നും , അ​ൽ അ​മി​റാ​ത്ത് പാ​ർ​ക്കു​മാ​ണ് മ​സ്ക​ത്ത് ഫെ​സ്റ്റി​വ​ലി​ന്‍റെ മു​ഖ്യ വേ​ദി​ക​ൾ. വൈ​കീ​ട്ട് നാ​ലു മു​ത​ലാ​കും വേ​ദി​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം.

സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി 11നാ​ണ് ഫെ​സ്റ്റി​വ​ൽ അ​വ​സാ​നി​ക്കു​ന്ന​ത്. വാ​രാ​ന്ത്യ ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി 12 വ​രെ ഉ​ത്സ​വ വേ​ദി​ക​ൾ സ​ജീ​വ​മാ​യി​രി​ക്കും. മു​തി​ർ​ന്ന​വ​ർ​ക്ക് 200 ബൈ​സ​യും കു​ട്ടി​ക​ൾ​ക്ക് 100 ബൈ​സ​യു​മാ​ണ് പ്ര​വേ​ശ​ന ഫീ​സ്.

ഒ​മാ​ൻ ഒോ​ട്ടാ​മൊ​ബൈ​ൽ അ​സോ​സി​യേ​ഷ​ൻ മൈ​താ​നി, റോ​യ​ൽ ഓ​പെ​റ ഹൗ​സ്, ഖു​റം സി​റ്റി ആം​ഫി തി​യ​റ്റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രി​പാ​ടി​ക​ൾ ന​ട​ക്കും. അ​മി​റാ​ത്ത് പാ​ർ​ക്കി​ൽ വാ​ണി​ജ്യ​മേ​ള, അ​മ്യൂ​സ്മെ​ൻ​റ് പാ​ർ​ക്ക്, ഗെ​യിം​സ്, സ്റ്റേ​ജ് പ​രി​പാ​ടി​ക​ൾ, സം​ഗീ​ത പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ ന​ട​ക്കും.

റി​പ്പോ​ർ​ട്ട്: ബി​ജു വെ​ണ്ണി​ക്കു​ളം