റിയാദ് : ലെനിൻ രാജേന്ദ്രന്റെ നിര്യാണത്തിൽ ചില്ല സർഗവേദി അനുശോചിച്ചു. മലയാളത്തിലെ മധ്യവർത്തി സിനിമയുടെ ശക്തനായ പ്രയോക്താക്കളിൽ ഒരാളായിരുന്നു ലെനിൻ രാജേന്ദ്രൻ. സിനിമകൾക്കു വേണ്ടി തിരഞ്ഞെടുത്ത പ്രമേയങ്ങളുടെ വൈവിധ്യവും ശക്തമായ പുരോഗമന രാഷ്ട്രീയ നിലപാടുകളും സമകാലികചലച്ചിത്രകാരന്മാരിൽ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കി.
കലാമൂല്യവും കച്ചവടചേരുവകളും സമന്വയിപ്പിച്ചുകൊണ്ട് ജനകീയവും ജനപ്രിയവുമായ സിനിമകളുടെ പന്ഥാവ് വെട്ടിത്തെളിച്ചു മുന്നോട്ടു പോയ ഒരു കാലഘട്ടത്തിന്റെ പ്രതിനിധികൂടിയായിരുന്നു ലെനിൻ രാജേന്ദ്രൻ. വേനൽ എന്ന ചിത്രത്തിൽ തുടങ്ങി മകരമഞ്ഞ് എന്ന ചിത്രത്തിൽ അവസാനിച്ച അദ്ദേഹത്തിന്റെ ചലച്ചിത്രചരിത്രത്തിലെ കൂടുതൽ മികച്ച രചനകളായിരുന്നു ചില്ല്, മീനമാസത്തിലെ സൂര്യൻ, വചനം എന്നിവ.