മനാമ: ഇന്ത്യൻ റിപ്പബ്ലിക്ക് ദിനത്തിൽ ഇന്ത്യക്കയ്കത്തും പുറത്തും ഗൾഫ് രാഷ്ട്രങ്ങളിലുമായി എസ്കെഎസ്എസ്എഫ് സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ ഭാഗമായി മനാമയിൽ നടക്കുന്ന മനുഷ്യജാലികയുടെ പ്രചരണ പ്രവർത്തനങ്ങൾ ഉൗർജ്ജിതമായി.
പരിപാടിയുടെ പ്രചരണ ഭാഗമായി ബഹ്റൈനിലെ വിവിധ ഏരിയാ കേന്ദ്രങ്ങളിലൂടെ നടന്നു വരുന്ന ’ചലോജാലിക’ പ്രചരണ പര്യടനത്തിന്റെ ഉദ്ഘാടനം മനാമയിൽ സമസ്ത ബഹ്റൈൻ ജന. സെക്രട്ടറി വി.കെ. കുഞ്ഞഹമദ് ഹാജി, ചലോ ജാലിക കണ്‍വീനർ ഷമീർ ജിദ് ഹഫ്സിന് പതാക കൈമാറി നിർവഹിച്ചു . സമസ്ത ബഹ്റൈൻ എസ്കെഎസ്എസ്എഫ്
ഭാരവാഹികളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
മനാമയിൽ നിന്നാരംഭിച്ച ’ചലോജാലിക’ പ്രചരണ പര്യടനം ഉമ്മുൽ ഹസം, ഗലാലി, ഹൂറ, ബുദയ്യ, ജിദ്ഫ്സ്, മുഹറഖ് ഏരിയകളിലെ പ്രചരണം പൂർത്തിയാക്കി. ശേഷിക്കുന്ന ഏരിയകളിൽ അടുത്ത ദിവസങ്ങളിലായി പ്രചരണ പര്യടനം പൂർത്തിയാക്കുമെന്നും സംഘാടകർ അറിയിച്ചു.
റിപ്പബ്ലിക്ക് ദിനമായ ജനു. 26ന് ശനിയാഴ്ച രാത്രി 8.30ന് മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടക്കുന്ന മനുഷ്യജാലികയിൽ ബഹ്റൈനിലെ മതസാമൂഹികസാസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.
കൂടുതൽ വിവരങ്ങൾക്ക് +973 3341 3570