+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുൻ പ്രവാസിയുടെ ഭാര്യയുടെ ചികിത്സക്ക് നവോദയയുടെ ധനസഹായം

റിയാദ്: റിയാദ് ഇസ്കാനിൽ ജോലി നോക്കിയിരുന്ന താമരശേരി സ്വദേശി ഷിനോജിന്‍റെ ഭാര്യ ശ്രീജയുടെ അടിയന്തര ചികിത്സകന് നവോദയ ബത്ത യൂണിറ്റ് ധനസഹായം നൽകിയത്. സ്കൂട്ടറിൽ കയറുന്പോൾ ബോധംകെട്ടു വഴിയിൽ വീഴുകയായി
മുൻ പ്രവാസിയുടെ ഭാര്യയുടെ ചികിത്സക്ക് നവോദയയുടെ ധനസഹായം
റിയാദ്: റിയാദ് ഇസ്കാനിൽ ജോലി നോക്കിയിരുന്ന താമരശേരി സ്വദേശി ഷിനോജിന്‍റെ ഭാര്യ ശ്രീജയുടെ അടിയന്തര ചികിത്സകന് നവോദയ ബത്ത യൂണിറ്റ് ധനസഹായം നൽകിയത്. സ്കൂട്ടറിൽ കയറുന്പോൾ ബോധംകെട്ടു വഴിയിൽ വീഴുകയായിരുന്നു. പരിശോധനയിൽ തലയിൽ രക്തം കട്ടപിടിച്ചതാണ് അസുഖകാരണമെന്ന് കണ്ടെത്തി.

കോഴിക്കോട് മെഡിക്കൽ കോളേജിൽ രണ്ടുമാസത്തോളം അബോധാവസ്ഥയിൽ ഐസിയുവിൽ കഴിയേണ്ടിവന്നു. കാൻസർ ബാധിച്ച മാതാപിതാക്കളുടെ സംരക്ഷണത്തിനായിട്ടാണ് ഷിനോജ് ഗൾഫിലെ ജോലി ഉപേക്ഷിച്ചു നാട്ടിലേക്ക് പോയത്. നാട്ടിൽ ഹോട്ടൽ ജോലി ചെയ്തുവരികെ ഭാര്യ കൂടി കിടപ്പിലായതോടെ ആകെ ബുദ്ധിമുട്ടിലായ ഷിനോജിന്‍റെ കുടുംബത്തെ സഹായിക്കാൻ നവോദയ ബത്ത യുണിറ്റ് മുന്നിട്ടിറങ്ങുകയായിരുന്നു.

നവോദയ സ്വരൂപിച്ച തുക നാട്ടിലെത്തിക്കുന്നതിനായി സുഹൃത്തും നാട്ടുകാരനുമായി മനോജ് കുമാറിന് ബത്ത യൂണിറ്റ് സെക്രട്ടറി ഹേമന്ത് കൈമാറി. നവോദയ സെക്രട്ടറി രവീന്ദ്രൻ, പ്രസിഡന്‍റ് ബാലകൃഷ്ണൻ, അൻവാസ്, ശ്രീരാജ്, പപ്പൻ കരിവെള്ളൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

റിപ്പോർട്ട്: കുമിൾ സുധീർ