കുവൈത്ത്: ഇടുക്കി അസോസിയേഷൻ കുവൈറ്റ് (IAK) ക്രിസ്മസ് പുതുവത്സരാഘോഷവും സംഘടനയുടെ പ്രഥമ പ്രസിഡന്റും കുവൈത്തിലെ സാമൂഹ്യ പ്രവർത്തകനുമായ ജോയ് മുണ്ടക്കാടിനു യാത്രയയപ്പും സംഘടിപ്പിച്ചു. ജനുവരി 12 ശനിയാഴ്ച അബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടിയിൽ കുവൈത്തിലെ സാമൂഹ്യ സാംസ്കാരിക വ്യവസായിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു.
ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം മുൻ പ്രസിഡന്റ് ഡോ. അമീർ അഹമ്മദ് നിർവഹിച്ചു. ജനറൽ സെക്രട്ടറി ജോസ് തോമസ് സ്വാഗതം ആശംസിച്ച പൊതുസമ്മേളനത്തിൽ പ്രസിഡന്റ് സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. നൂറ്റാണ്ടു കണ്ട പ്രളയത്തിന്റെ ആദ്യ നാളുകൾ മുതൽ ഇടുക്കി ജില്ലയിൽ നടത്തി വരുന്ന ദുരിതാശ്വാസ പ്രവർത്തങ്ങളുടെ തുടർച്ചയായി പുനർനിർമ്മാണ പ്രവർത്തങ്ങളോട് ബന്ധപ്പെട്ടു സംഘടന പ്രഖ്യാപിച്ച ന്ധസഹോദരന് ഒരു വീട്ന്ധ പാർപ്പിട പദ്ധതിയുടെ ഭാഗമായി ആദ്യ വീടിന്റെ തറക്കല്ലടീൽ ഇടുക്കി എംപിയും സംഘടനയുടെ രക്ഷാധികാരിയുമായ അഡ്വ. ജോയ്സ് ജോർജ് കഴിഞ്ഞ മാസം നിർവഹിച്ചതായും അടുത്ത വീടിന്റെ നിർമ്മാണം ഏതാനും ദിവസങ്ങൾക്കകം ആരംഭിക്കുമെന്നും, കൂടാതെ പുതുവർഷത്തോട് അനുബന്ധിച്ചു ഒരു ലക്ഷം രൂപയുടെ ചികിത്സ സഹായം വിതരണം ചെയ്യുവാൻ സാധിച്ചതും ഇക്കാലയളവിലെ പ്രവർത്തന നേട്ടമായി അദ്ദേഹം പറഞ്ഞു.
തുടർന്ന് വനിതവേദി ചെയർപേഴ്സണ് ഷംല ബിജു യാത്രയയപ്പു സന്ദേശം നൽകി. ജോയ് മുണ്ടക്കാടിനും ഭാര്യ ക്യാപ്റ്റൻ റോസ് ഫ്രാൻസിസിനും മൊമെന്േറാ നൽകി ആദരിച്ചു. വൈസ് പ്രസിഡന്റ് ടോം എടയോടി, ലോക് കേരളാ സഭ അംഗങ്ങൾ എന്നിവർക്കൊപ്പം കുവൈത്തിലെ സാമൂഹ്യ സാംസ്കാരിക വ്യവസായിക രംഗത്തെ നിരവധി പ്രമുഖരും ആശംസകൾ അറിയിച്ചു സംസാരിച്ചു. ഇടുക്കി അസോസിയേഷൻ നൽകിയ വികാരനിർഭരമായ യാത്രയയപ്പിനു ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായി ജോയ് മുണ്ടക്കാടും ഭാര്യയും മറുപടി പ്രസംഗത്തിൽ പറഞ്ഞു.
ക്രിസ്മസ് കരോൾ, കോൽക്കളി, നൃത്തനൃത്യങ്ങൾ , കുവൈറ്റിലെ പ്രമുഖ മ്യൂസിക് ബാൻഡായ ഡിലൈറ്റ്സ് അവതരിപ്പിച്ച ഗാനമേള തുടങ്ങി വിവിധ കലാപരിപാടികൾ അർദ്ധരാത്രി വരെ നീണ്ട ആഘോഷത്തിന് മാറ്റു കൂട്ടി.
റിപ്പോർട്ട്: സലിം കോട്ടയിൽ