ന്യൂഡൽഹി: നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ മാസം തോറും കാർത്തിക നക്ഷത്രത്തിൽ നടത്തിവരുന്ന കാർത്തിക പൊങ്കാല വ്യാഴാഴ്ച നടക്കും.
രാവിലെ 5.30ന് നിർമ്മാല്യ ദർശനം. തുടർന്ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്ര മേൽശാന്തി നിഖിൽ പ്രകാശിന്റെ കാർമ്മികത്വത്തിൽ രാവിലെ 8.30ന് ശ്രീകോവിലിലെ നെയ്വിളക്കിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി പൊങ്കാല അടുപ്പുകളിലേക്ക് പകരും. പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും അന്നദാനവും കാർത്തിക പൊങ്കാലയോടനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ (8800552070), ക്ഷേത്ര മാനേജർ ഉണ്ണിപ്പിള്ള (965442570) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: പി.എൻ. ഷാജി