ഡബ്ലിൻ: അയർലൻഡിൽ കഴിഞ്ഞ ദിവസം നിര്യാതയായ ഡബ്ലിൻ ലൂക്കനിലെ സാജു ഉഴുന്നാലിലിന്റെ (ചെന്പനാനിയ്ക്കൽ) ഭാര്യ ഹെലൻ സാജുവിന്റെ മൃതദേഹം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഒരു മുതൽ നാലു വരെ പരേത ജോലി ചെയ്തിരുന്ന ഡോണിബ്രൂക്കിലെ റോയൽ ഹോസ്പിറ്റൽ ചാപ്പലിൽ പൊതുദർശനത്തിനുവയ്ക്കും.
ഫ്യുണറൽ ഹോമിൽ നിന്നും ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിനു ഡോണിബ്രൂക്കിലെ ആശുപത്രി ചാപ്പലിൽ എത്തിക്കുന്പോൾ മുതൽ ഹെലന് അന്തിമോപചാരം അർപ്പിക്കാനുള്ള അവസരം പൊതുസമൂഹത്തിന് ഉണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് മൂന്നിനു വിശുദ്ധ കുർബാന. പത്ത് വർഷത്തോളം സ്റ്റാഫ് നഴ്സായിരുന്ന തങ്ങളുടെ സഹപ്രവർത്തകയ്ക്ക് റോയൽ ഹോസ്പിറ്റലിലെ നഴ്സുമാർ ഗാർഡ് ഓഫ് ഓണർ നൽകി ആദരിക്കും.
ബുധനാഴ്ച വൈകുന്നേരം ലൂക്കനിൽ ആദരാഞ്ജലി അർപ്പിക്കാം. ബുധനാഴ്ച വൈകുന്നേരം ആറു മുതൽ എട്ടു വരെ ലൂക്കനിലെ ഡിവൈൻ മേഴ്സി ദേവാലയത്തിലും ഹെലന് അന്ത്യോപചാരം അർപ്പിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഡിവൈൻ മേഴ്സി ദേവാലയത്തിൽ നടത്തപ്പെടുന്ന അനുസ്മരണബലിയ്ക്കും പ്രാർഥനാ ശുശ്രൂഷകൾക്കും സീറോ മലബാർ സഭയിലെയും സഹോദരസഭകളിലെയും വൈദീകർ നേതൃത്വം നൽകും. ഡബ്ലിൻ ഡോണിബ്രൂക്കിലെ റോയൽ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായിരുന്ന പാലാ രാമപുരം കുറിഞ്ഞി ഉഴുന്നാലിൽ (ചെന്പനാനിയ്ക്കൽ) ഹെലൻ സാജു(43) വെള്ളിയാഴ്ച വൈകുന്നേരമാണ് അർബുദരോഗത്തെ തുടർന്ന് നിര്യാതയായത്.
തൊടുപുഴ പള്ളിക്കാമുറി കുളക്കാട്ട് കുടുംബാംഗമാണ്. മക്കൾ :സച്ചിൻ( മെഡിക്കൽ വിദ്യാർത്ഥി,ബൾഗേറിയ)സബീൻ (തേർഡ് ക്ലാസ്, ഡിവൈൻ മേഴ്സി സ്കൂൾ ലൂക്കൻ )സംസ്കാരം ഞായർ ഉച്ചകഴിഞ്ഞു രാമപുരം കുറിഞ്ഞി പള്ളിയിൽ നടക്കും.
ഹെലൻ സാജുവിന്റെ മൃതദേഹം ചൊവ്വാഴ്ച ഡോണിബ്രൂക്കിലെ റോയൽ ഹോസ്പിറ്റൽ ചാപ്പലിൽ പൊതുദർശനത്തിനുവയ്ക്കും
10:38 PM Jan 14, 2019 | Deepika.com