ലെ​സ്റ്റ​ർ സെ​ന്‍റ് തോ​മ​സ് ഫാ​മി​ലി ക്ല​ബ്ബി​ന്‍റെ ക്രി​സ്മ​സ് ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി

10:30 PM Jan 14, 2019 | Deepika.com
ലെ​സ്റ്റ​ർ: സീ​റോ മ​ല​ബാ​ർ മാ​ർ​ത്തോ​മ ക​ത്തോ​ലി​ക്ക​ർ ലെ​സ്റ്റ​ർ കേ​ന്ദ്രീ​ക​രി​ച്ചു രൂ​പം കൊ​ടു​ത്ത സെ​ന്‍റ് തോ​മ​സ് ഫാ​മി​ലി സോ​ഷ്യ​ൽ ക്ല​ബ്ബ് വി​ശ്വാ​സി സ​മൂ​ഹ​ത്തി​ൽ ഏ​റെ ശ്ര​ദ്ധേ​യ​വും ച​ർ​ച്ചാ​കേ​ന്ദ്ര​വും ആ​വു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം സെ​ന്‍റ് തോ​മ​സ് ഫാ​മി​ലി സോ​ഷ്യ​ൽ ക്ല​ബ്ബ് ലെ​സ്റ്റ​റി​ൽ സം​ഘ​ടി​പ്പി​ച്ച തി​രു​പ്പി​റ​വി​ന​വ​വ​ത്സ​ര ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​വും വ​ർ​ണാ​ഭ​വു​മാ​യി.

വി​ശ്വാ​സ​വും പൈ​തൃ​ക​വും പാ​ര​ന്പ​ര്യ​വും കാ​ത്തു പ​രി​പാ​ലി​ക്കു​ക​യും സ​ഭ​യു​ടെ വ​ള​ർ​ച്ച​യി​ൽ പ​ങ്കാ​ളി​യാ​വു​ക​യും അ​തി​നൊ​പ്പം ത​ങ്ങ​ളു​ടേ​താ​യ ഒ​രു ഫാ​മി​ലി സോ​ഷ്യ​ൽ ക്ല​ബ്ബ് എ​ന്ന ആ​ശ​യ​ത്തി​ന് പൂ​ർ​ണ​ത​കൈ​വ​രി​ക്കു​ക​യു​മാ​ണ് ലെ​സ്റ്റ​ർ സെ​ന്‍റ് തോ​മ​സ് ഫാ​മി​ലി സോ​ഷ്യ​ൽ ക്ല​ബ്ബ് എ​ന്ന കൂ​ട്ടാ​യ്മ. നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ കൈ​കോ​ർ​ത്തും ഉൗ​ർ​ജം പ​ക​ർ​ന്നും രൂ​പം കൊ​ടു​ത്ത ഫാ​മി​ലി സോ​ഷ്യ​ൽ ക്ല​ബ്ബി​ന്‍റെ ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തെ കു​ട്ടി​ക​ളു​ടെ നി​റ​പ്പ​കി​ട്ടാ​ർ​ന്ന ക​ലാ​മേ​ള​ക്കൊ​പ്പം, ഗം​ഭീ​ര സ്റ്റേ​ജ് ഷോ​യും, നാ​ട​ൻ വി​ഭ​വ​ങ്ങ​ളു​ടെ രു​ചി​ക്കൂ​ട്ടും ലൈ​വ് കി​ച്ച​നും, മ​ദ​ർ ഓ​ഫ് ഗോ​ഡ് പ്രീ​സ്റ്റ് ഫാ. ​ജോ​ർ​ജ് ചേ​ല​ക്ക​ൽ അ​ച്ച​ന്‍റെ ഉ​ദ്ഘാ​ട​ന സ​ന്ദേ​ശ​വും ക​രോ​ൾ ഗാ​നാ​ലാ​പ​ന​വും ചേ​ർ​ന്ന​പ്പോ​ൾ അ​വി​സ്മ​ര​ണീ​യ​വും ആ​ക​ർ​ഷ​ക​വു​മാ​യി.

ഈ​ശ്വ​ര പ്രാ​ർ​ഥ​ന​യോ​ടെ സ​മാ​രം​ഭി​ച്ച ക്ല​ബ്ബി​ന്‍റെ ക്രി​സ്മ​സ് ന​വ​വ​ത്സ​ര ആ​ഘോ​ഷം ലെ​സ്റ്റ​ർ മ​ദ​ർ ഓ​ഫ് ഗോ​ഡ് പ്രീ​സ്റ്റ് ഇ​ൻ ചാ​ർ​ജ് ജോ​ർ​ജ് ചേ​ല​ക്ക​ൽ അ​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു സ​ന്ദേ​ശം ന​ൽ​കി.

ലെ​സ്റ്റ​ർ ഫാ​മി​ലി ക്ല​ബ്ബി​ന്‍റെ ആ​ഘോ​ഷ​ത്തി​ലേ​ക്ക് ജ​സ്റ്റി​ൻ ഏ​വ​ർ​ക്കും ഹാ​ർ​ദ്ധ​വ​മാ​യ സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും ക്ല​ബ്ബി​ന്‍റെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യെ പ്ര​തി​പാ​ദി​ച്ചു സം​സാ​രി​ക്കു​ക​യും ചെ​യ്തു. ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കാ​യി ദി​വ​സ​ങ്ങ​ളാ​യു​ള്ള പ​രി​ശീ​ല​ന​വും ഒ​റ്റ​ക്കെ​ട്ടാ​യ പാ​ച​ക പ​ങ്കാ​ളി​ത്ത​വും, വേ​ദി​യു​ടെ ആ​ക​ർ​ഷ​ക​മാ​യ ഒ​രു​ക്ക​ങ്ങ​ളു​മാ​യി പ​ങ്കി​ട്ട ന​ല്ല നി​മി​ഷ​ങ്ങ​ൾ ഏ​വ​ർ​ക്കും കൂ​ടു​ത​ൽ സ്നേ​ഹോ​ർ​മ്മ​ക​ളേ​കു​ക​യും, ഫാ​മി​ലി സോ​ഷ്യ​ൽ ക്ല​ബ്ബെ​ന്ന ആ​ശ​യ​ത്തി​ന്‍റെ ബ​ന്ധ​ത്തെ അ​ര​ക്കി​ട്ടു​റ​പ്പി​ക്കു​ന്ന​തു​മാ​യി.


ഫാ​മി​ലി ക്ല​ബ്ബി​ലെ കു​ട്ടി​ക​ളു​ടെ മി​ക​വു​റ്റ വൈ​വി​ദ്ധ്യ​മാ​യ ക​ലാ പ്ര​ക​ട​ന​ങ്ങ​ൾ​ക്കൊ​പ്പം, ഗം​ഭീ​ര സ്റ്റേ​ജ് ഷോ​യും അ​ര​ങ്ങു വാ​ണു. ഫാ​മി​ലി ക്ല​ബ്ബ് ഒ​രു​ക്കി​യ ക​ലാ വി​രു​ന്നി​ൽ നേ​റ്റി​വി​റ്റി, ഓ​ർ​ക്ക​സ്ട്ര, നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ, സ്കി​റ്റ്, പാ​ട്ട്, പ്ര​സം​ഗം എ​ന്നി​വ​ക്കൊ​പ്പം ആ​ഘോ​ഷ​ത്തി​ന് മാ​ന്തി​ക ര​സ​ച്ച​ര​ടു​മാ​യെ​ത്തി​യ ഗം​ഭീ​ര സ്റ്റേ​ജ് ഷോ​യി​ൽ ചാ​ല​ക്കു​ടി​യു​ടെ സ്വ​ന്തം ക​ലാ​ഭ​വ​ൻ മ​ണി​യെ അ​നു​സ്മ​രി​പ്പി​ച്ച ത​ക​ർ​പ്പ​ൻ ’ മ​ണി​യു​ടെ നാ​ട​ൻ ക​ലാ വി​ഭ​വ​ങ്ങ​ളു​മാ​യി’ വ​ന്ന് വേ​ദി കീ​ഴ​ട​ക്കി​യ ര​ഞ്ജി, ഹാ​സ്യ കൗ​ണ്ട​റ​ടി​യു​ടെ രാ​ജാ​വാ​യ പ​ന്ത​ളം ഉ​ല്ലാ​സ്, ന​ർ​ത്ത​കി മ​ഞ്ജു അ​ട​ക്കം 14 ക​ലാ​കാ​ർ അ​ണി​നി​റ​ഞ്ഞ സ്റ്റേ​ജ് ഷോ​യും ഒ​ന്നി​ച്ച​പ്പോ​ൾ ആ​ഘോ​ഷ​ത്തി​നു ഉ​ത്സ​വ​ത്തി​ന്‍റെ പൊ​ൻ​പ്ര​ഭ പ​ര​ന്നു.

പ്രോ​ഗ്രാം വ​ൻ വി​ജ​യ​മാ​ക്കി​യ സു​ബി​ൻ തോ​മ​സ്, സ​ന്തോ​ഷ് മാ​ത്യു, ബി​റ്റോ സെ​ബാ​സ്റ്റ്യ​ൻ, ജോ​മി ജോ​ണ്‍, ഷി​ബു, ജി​ജി​മോ​ൻ, ജോ​ബി എ​ന്നി​വ​രു​ടെ കോ​ർ​ഡി​നേ​ഷ​നും, ഏ​വ​രും ന​ന്നാ​യി ആ​സ്വ​ദി​ച്ച നാ​ട​ൻ വി​ഭ​വ​ങ്ങ​ളു​ടെ രു​ചി​ക്കൂ​ട്ടി​നു നേ​തൃ​ത്വം ന​ൽ​കി​യ ജോ​സ്, ഷെ​റി​ൻ, വി​ജ​യ് എ​ന്നി​വ​രു​ടെ പാ​ച​ക നേ​തൃ​ത്വ​വും അ​ര​ങ്ങു വാ​ണ കൊ​ച്ചു ക​ലാ​കാ​രു​ടെ പ്ര​ക​ട​ന​ങ്ങ​ളും ഏ​വ​രു​ടെ​യും മു​ക്ത​ക​ണ്ഠ​മാ​യ പ്ര​ശം​സ പി​ടി​ച്ചു പ​റ്റി. ആ​ഘോ​ഷ​ത്തെ വ​ൻ വി​ജ​യ​മാ​ക്കി മാ​റ്റി​യ സെ​ന്‍റ് തോ​മ​സ് ഫാ​മി​ലി സോ​ഷ്യ​ൽ ക്ല​ബാം​ഗ​ങ്ങ​ൾ​ക്കും അ​തി​ഥി​ക​ൾ​ക്കും സ്റ്റാ​ൻ​ലി പൈ​ന്പി​ള്ളി​ൽ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​പ്പ​ച്ച​ൻ ക​ണ്ണ​ൻ​ചി​റ