+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫോ​മാ വി​ല്ലേ​ജ് ശി​ലാ​സ്ഥാ​പ​ന ക​ർ​മ്മം നി​ർ​വ​ഹി​ച്ചു

തി​രു​വ​ല്ല: ചാ​രി​റ്റി​യി​ൽ ച​രി​ത്ര​മെ​ഴു​തി ചാ​മ​ത്തി​ലും ടീ​മും ഫോ​മാ വി​ല്ലേ​ജ് പ​ദ്ധ​തി​ക​ൾ​ക്ക് ത​റ​ക്ക​ല്ലി​ട്ടു. പ്ര​ള​യ​ബാ​ധി​ത​ർ​ക്കാ​യി ഫോ​മാ ഒ​രു​ക്കു​ന്ന ഭ​വ​ന നി​ർ​മ്മാ​ണ പ​ദ്ധ​തി​യു
ഫോ​മാ വി​ല്ലേ​ജ് ശി​ലാ​സ്ഥാ​പ​ന ക​ർ​മ്മം നി​ർ​വ​ഹി​ച്ചു
തി​രു​വ​ല്ല: ചാ​രി​റ്റി​യി​ൽ ച​രി​ത്ര​മെ​ഴു​തി ചാ​മ​ത്തി​ലും ടീ​മും ഫോ​മാ വി​ല്ലേ​ജ് പ​ദ്ധ​തി​ക​ൾ​ക്ക് ത​റ​ക്ക​ല്ലി​ട്ടു. പ്ര​ള​യ​ബാ​ധി​ത​ർ​ക്കാ​യി ഫോ​മാ ഒ​രു​ക്കു​ന്ന ഭ​വ​ന നി​ർ​മ്മാ​ണ പ​ദ്ധ​തി​യു​ടെ ശി​ലാ​സ്ഥാ​പ​നം തി​രു​വ​ല്ല ക​ട​പ്ര​യി​ലെ ഷു​ഗ​ർ ഫാ​ക്ട​റി​ക്ക് സ​മീ​പം പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ച്ചു. പ്ര​സ്തു​ത സ​മ്മേ​ള​നം കേ​ര​ള പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ ജ​ല​സേ​ച​ന വ​കു​പ്പ് മ​ന്ത്രി​യും, തി​രു​വ​ല്ല എം​എ​ൽ​എ​യു​മാ​യ മാ​ത്യു ടി. ​തോ​മ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. റാ​ന്നി എം​എ​ൽ​എ രാ​ജു എ​ബ്ര​ഹാം, ചെ​ങ്ങ​ന്നൂ​ർ എം​എ​ൽ​എ സ​ജി ചെ​റി​യാ​ൻ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ഫോ​മാ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ചാ​മ​ത്തി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ഫോ​മ​യു​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഏ​തൊ​രു മ​ല​യാ​ളി​ക​ൾ​ക്കും മാ​തൃ​ക​യാ​ണെ​ന്നും ന​വ​കേ​ര​ള നി​ർ​മ്മാ​ണ​ത്തി​നാ​യി ഫോ​മാ​യു​ടെ ആ​ശ​യ​ങ്ങ​ൾ വ​ള​രെ വി​ല​പ്പെ​ട്ട​താ​ണെ​ന്നും ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ച്ച മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഫോ​മാ രൂ​പീ​കൃ​ത​മാ​യ​പ്പോ​ൾ മു​ത​ൽ കേ​ര​ള​ത്തി​ൽ ന​ട​ത്തി വ​രു​ന്ന സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ത​ന്‍റെ ഉ​ദ്ഘാ​ട​ന പ്ര​ഭാ​ഷ​ണ​ത്തി​ൽ പ​റ​ഞ്ഞ​ത്. പ്ര​ള​യ​ദു​രി​ത​ർ​ക്ക് കേ​ര​ള​ത്തി​ലെ മൂ​ന്ന് ജി​ല്ല​ക​ളി​ലാ​യി​ട്ടാ​ണ് ഫോ​മാ വി​ല്ലേ​ജ് പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ക​ട​പ്ര ഉ​ൾ​പ്പെ​ടെ ഉ​ള്ള ഫോ​മാ വി​ല്ലേ​ജ് പ്രോ​ജ​ക്ടി​ൽ കേ​ര​ള സ​ർ​ക്കാ​രും, ത​ണ​ൽ എ​ന്ന ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യും കൈ​കോ​ർ​ക്കു​ന്നു എ​ന്ന​ത് ഈ ​പ​ദ്ധ​തി​ക്ക് പു​തി​യ മാ​ന​ങ്ങ​ൾ ന​ൽ​കു​ന്നു.

റി​പ്പോ​ർ​ട്ട്: പ​ന്ത​ളം ബി​ജു തോ​മ​സ്