അബുദാബി: സീറോ മലബാർ യൂത്ത് മൂവ്മെന്റ് (എസ്എംവൈഎം) അബുദാബി ഘടകം 11 ന് വെള്ളിയാഴ്ച മുസഫ സെന്റ് പോൾസ് കത്തോലിക്കാ ദേവാലയത്തിൽ വച്ച് ന്ധ ഗ്ലോറിയ 2019 ന്ധഎന്ന ക്രിസ്മസ് പുതുവത്സര പരിപാടി സമുചിതമായി ആഘോഷിച്ചു.
യൂവജനങ്ങൾ സഭയോടൊത്തു വളരുകയും അവർക്ക് അതിനുവേണ്ട സാഹചര്യങ്ങൾ സഭയും സഭാ അധികാരികളും ഒരുക്കി കൊടുക്കുകയും ചെയ്യണ്ടത് ഇന്നിന്റെ ആവശ്യകത ആണെന്നും അധ്യക്ഷ പ്രസംഗത്തിൽ എസ്എംവൈഎം അബുദാബി പ്രസിഡന്റ് ജോപ്പൻ ജോസ് സൂചിപ്പിച്ചു.
തിരുകുടുംബത്തിന്റെ വിശുദ്ധിയും മാതൃകയും നമ്മുടെ കുടുംബങ്ങൾ പിന്തുടരണമെന്ന് ഗ്ലോറിയ 2019 ഉദ്ഘാടനം ചെയ്തു കൊണ്ട് ഫാ. ഡാനിയേൽ കുളങ്ങര ആഹ്വാനം ചെയ്തു. മുസഫ പാരിഷ് കൗണ്‍സിൽ കോർഡിനേറ്റർ ജോജി സെബാസ്റ്റിയൻ , മലയാളം കമ്മ്യൂണിറ്റി പ്രതിനിധി ജോണ്‍ സേവ്യർ, എസ്എംവൈഎം കൗണ്‍സിൽ അംഗം ബിജു മാത്യു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .ആൽഫി ബിജു, ജിയന്ന ബിജു, മരിയ ബിജു, സെറ സിജോ, മിറ്റി ധനേഷ്, എൽസ ബിജു തുടങ്ങിയവർ കലാപരിപാടികൾ അവതരിപ്പിച്ചത് പരിപാടിക്ക് മാറ്റുകൂട്ടി .
സീറോ മലബാർ സഭയുടെ യാമപ്രാർത്ഥനകളിൽ ഒന്നായ റംശാ പ്രാർത്ഥനയ്ക്ക് ജോമോൻ ഉലഹന്നാനും ജേക്കബ് ചാക്കോയും എസ്എംവൈഎം മ്യൂസിക് ടീമും നേതൃത്വം നൽകി. ഗ്ലോറിയ 2019 ന് സമാപനം കുറിച്ചുകൊണ്ട് സിജോ ജയിംസിന്റെ നേതൃത്വത്തിൽ എത്തിയ കരോൾ സംഘം ഏവർക്കും നാട്ടിലെ ഓർമ്മകൾ സമ്മാനിച്ചു . എസ്എംവൈഎം ജനറൽ സിക്രട്ടറി ടോജി തോമസ് സ്വാഗതവും ആനിമേറ്റർ ടോം ജോസ് നന്ദിയും അർപ്പിച്ച ആഘോഷരാവിന് നോബിൾ കെ ജോസഫ് , തോംസണ്‍ ആന്‍േറാ , നന്ദു, ആശിഷ് ബാബു, നിബിൻ, സിജോ ഫ്രാൻസിസ്, ജിന്േറാ ജെയിംസ്, ജിതിൻ ജോണി, ഷാനി ബിജു, ടെറ്റി ജോജി, സിമി നോബിൾ, പീറ്റർ ചാക്കോ, റോബിൻ സെബാസ്റ്റ്യൻ, ബിജു ഡൊമിനിക് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
റിപ്പോർട്ട്: ടോം ജോസ് ടോം