ഫഹാഹീൽ: ശബരിമലയുടെ മറവിൽ വോട്ടുബാങ്ക് ലക്ഷ്യമാക്കി നടത്തുന്ന നീക്കങ്ങളാണ് രാഷ്ട്രീയ പാർട്ടികൾ നടത്തുന്നതെന്നും ഫാഷിസത്തിന് സംസ്ഥാനത്ത് വേരൂന്നാൻ സഹായകമാകുന്ന വിധം മതേതര പൈതൃകത്തിൽ പിളർപ്പു സൃഷ്ടിക്കുന്ന നിലപാടാണ് ഇടതുപക്ഷ സർക്കാർ സ്വീകരിക്കുന്നതെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയന്പലം പറഞ്ഞു.
വെൽഫെയർ കേരള കുവൈത്ത് സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മംഗഫ് നജാത്ത് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ വെൽഫെയർ കേരള കുവൈത്ത് പ്രസിഡൻറ് ഖലീലുറഹ്മാൻ അധ്യക്ഷത വഹിച്ചു. ജനസേവനപ്രവർത്തനങ്ങളിൽ സ്തുത്യർഹ സേവനം നിർവഹിച്ച നാസർ ഇല്ലത്ത്, ജംഷീർ, ഷംസീർ, അജിത്കുമാർ, സ്മിത സുരേന്ദ്രൻ, എം.എം. നൗഫൽ, നിഷ അഷ്റഫ് എന്നിവരെ ആദരിച്ചു. കേന്ദ്രഭാരവാഹികളായ അനിയൻ കുഞ്ഞ്, റസീന മുഹ്യുദ്ദീൻ, അഷ്കർ, ഗിരീഷ് വയനാട്, സിമി അക്ബർ, മഞ്ജു മോഹൻ, അൻവർ സാദത്ത്, മുൻ ജനറൽ സെക്രട്ടറി മജീദ് നരിക്കോടൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ജനറൽ സെക്രട്ടറി വിനോദ് പെരേര സ്വാഗതവും പ്രോഗ്രാം കണ്‍വീനർ അൻവർ ഷാജി നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ