ന്യൂഡൽഹി: കലോത്സവ വേദികളിൽ വിജയികളാകുന്നവർക്ക് തങ്ങൾക്ക് അറിയാവുന്നതും മനസിലാവുന്നതുമായ ഭാഷകളിലെഴുതിയ പുസ്തകങ്ങളാവണം സമ്മാനമായി നൽകേണ്ടതെന്ന് ഇന്ദിരാഗാന്ധി നാഷണൽ ഓപ്പണ്‍ യൂണിവേഴ്സിറ്റി, സെന്റർ ഫോർ എക്സ്റ്റൻഷൻ എഡ്യൂക്കേഷൻ വിഭാഗം ഡയറക്ടർ ഡോ. എം.ചന്ദ്രശേഖരൻ നായർ.
ഡൽഹി മലയാളി അസോസിയേഷൻ പ്രവാസികൾക്കായി അണിയിച്ചൊരുക്കിയ കലോത്സവത്തിന്റെ ഉദ്ഘാടനം നടത്തിക്കൊണ്ടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പുസ്തകങ്ങളിലൂടെ പകർന്നു കിട്ടുന്ന അറിവ് അവരുടെ കുടുംബത്തിനും ഭാവി തലമുറയ്ക്കും ഉപകരിക്കപ്പെടുന്പോൾ ഷീൽഡുകളും ഫലകങ്ങളും വീട്ടിലെ അലമാരയിൽ അടച്ചു പൂട്ടപെടുകയാണ്. ഡിഎംഎയുടെ കലോത്സവം അതിനൊരു തുടക്കമാവണമെന്നും അദ്ദേഹം പറഞ്ഞു.
ആർകെ പുരത്തെ ഡിഎംഎ. കലാ സാംസ്കാരിക സമുച്ചയത്തിൽ ഡിഎംഎ. വൈസ് പ്രസിഡണ്ട് സി. കേശവൻ കുട്ടി അധ്യക്ഷത വഹിച്ചു. ഡോ. നിഷാ റാണി പ്രാർഥനാ ഗീതമാലപിച്ചു. ഡിഎംഎ വൈസ് പ്രസിഡന്റും കലോത്സവം കണ്‍വീനറുമായ വിനോദിനി ഹരിദാസ്, അഡീഷണൽ ജനറൽ സെക്രട്ടറി കെ.പി.എച്ച് ആചാരി, ട്രഷറർ സി.ബി. മോഹനൻ, ജോയിന്റ് ട്രഷറർ കെ.ജെ. ടോണി, ജോയിന്റ് ഇന്റർണൽ ഓഡിറ്റർ പി.എൻ.ഷാജി, കലോത്സവം ജോയിന്റ് കണ്‍വീനർമാരായ അജികുമാർ മേടയിൽ, എ. മുരളീധരൻ, ഒ. ഷാജികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
രചനോത്സവത്തിൽ കവിതാ പാരായണം, കുട്ടികവിതകൾ, പ്രസംഗ മത്സരം, കാർട്ടൂണ്‍ രചന, പെൻസിൽ ചിത്രരചന, വാട്ടർ കളർ എന്നീ മത്സരങ്ങൾ നടന്നു. വിജയികളുടെ പേരുവിവരങ്ങൾ ജനുവരി 20 ഞായറാഴ്ച കാനിംഗ് റോഡ് കേരളാ സ്കൂൾ, ഡിഎംഎ. സാംസ്കാരിക സമുച്ചയം, വികാസ് പുരി കേരളാ സ്കൂൾ എന്നിവിടങ്ങളിൽ നടക്കുന്ന മേഖലാതല മത്സരങ്ങളിൽ അറിയിക്കുന്നതാണ്. കലോത്സവത്തിന്റെ ഫൈനൽ മത്സരങ്ങൾ ജനുവരി 26നും 27നും വികാസ് പുരി കേരളാ സ്കൂളിൽ അരങ്ങേറും.
റിപ്പോർട്ട്: പി.എൻ. ഷാജി