+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാഹുൽ, ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനെ സന്ദർശിച്ചു

ദുബായ്: രണ്ടു ദിവസത്തെ സന്ദർശനത്തിനായി ദുബായിലെത്തിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്‍റ് രാഹുൽ ഗാന്ധി, അബുദാബി ടോളറൻസ് സഹ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനുമായി ചർച്ച നടത്തി. ശനിയാഴ്ച ഉച്
രാഹുൽ, ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനെ സന്ദർശിച്ചു
ദുബായ്: രണ്ടു ദിവസത്തെ സന്ദർശനത്തിനായി ദുബായിലെത്തിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്‍റ് രാഹുൽ ഗാന്ധി, അബുദാബി ടോളറൻസ് സഹ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനുമായി ചർച്ച നടത്തി.

ശനിയാഴ്ച ഉച്ചകഴിഞ്ഞു എമിറേറ്റ് പാലസിൽ നടന്ന ചടങ്ങിൽ, ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്തായ ഷെയ്ഖ് നഹ്യാൻ, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകട്ടെ എന്ന് ആശംസിച്ചു. രാഹുലിന്‍റെ സന്ദർശനത്തോടനുബന്ധിച്ച് കൊട്ടാരത്തിൽ ഷെയ്ഖ് നഹ്യാൻ വിരുന്നും നൽകി. സന്ദർശനം ഏറെ സന്തോഷപ്രദമായിരുന്നുവെന്ന് ഇരു നേതാക്കളും പറഞ്ഞു.